Officer Arrested | 'ഭാര്യയെ ക്വടേഷൻ നൽകി കൊലപ്പെടുത്തി'; ഇന്റലിജന്‍സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

 


അഹ്‌മദാബാദ്: (www.kvartha.com) ഭാര്യയെ കൊല്ലാന്‍ ഗൂഢാലോചന നടത്തി കരാര്‍ നല്‍കിയെന്ന പരാതിയിൽ മധ്യപ്രദേശില്‍ നിന്നുള്ള ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ഗുജറാതില്‍ അറസ്റ്റില്‍. കൊലപാതക കരാര്‍ ഏറ്റെടുത്ത് നടത്തിയതായി പറയുന്ന മറ്റ് രണ്ട് പേരെയും അഹ്‌മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി രാധാകൃഷ്ണ ദുധേല എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
                  
Officer Arrested | 'ഭാര്യയെ ക്വടേഷൻ നൽകി കൊലപ്പെടുത്തി'; ഇന്റലിജന്‍സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കരാര്‍ നല്‍കിയെന്നാരോപിച്ച് രാധാകൃഷ്ണ ദുധേലയെ പ്രാദേശിക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തെന്നും ഭാര്യ മനീഷയെ കഴിഞ്ഞയാഴ്ച അഹ്‌മദാബാദില്‍ വച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നും ഡെപ്യൂടി പൊലീസ് കമീഷണര്‍ ബിയു. ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹ്മദാബാദില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

പൊലീസ് പറയുന്നത്

'കഴിഞ്ഞയാഴ്ച വെജല്‍പൂരിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആദ്യം അപകടമരണത്തിന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ആരംഭിച്ചതോടെ കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ തെളിഞ്ഞു. ജനവാസ മേഖലയിലേക്ക് ബൈകില്‍ എത്തിയ രണ്ട് പേര്‍ സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. ബൈക് വാടകയ്ക്കെടുത്തതാണെന്ന് മനസിലായി.

ഉടമസ്ഥന്റെ വിവരമനുസരിച്ച് പൊലീസ് ഖലീല്‍ ഉദ്ദീനെയും രണ്ട് കൂട്ടാളികളായ ജാവേദിനെയും സതീഷിനെയും സമീപിച്ചു. ഇവര്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കുടുംബത്തിലെ പ്രശ്നങ്ങള്‍ മടുത്താണ് ദുധേല കരാര്‍ നല്‍കിയതെന്ന് ഖലീല്‍ പൊലീസിനോട് സമ്മതിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് കുറച്ചുകാലമായി പരിചയമുള്ള ഖലീല്‍ ഉദ്ദീന് ദുധേല 15,000 രൂപ നല്‍കിയിരുന്നു', പൊലീസ് പറഞ്ഞു.

Keywords: Gujarat Police arrests MP intelligence officer for getting his wife murdered, National, News, Top-Headlines, Ahmedabad, Gujarat, Police, Arrest, Murder, Wife, Case, Crime.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia