Follow KVARTHA on Google news Follow Us!
ad

Cattle Attack | ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ ഗുജറാത് ഉപമുഖ്യമന്ത്രി നിതിന്‍ പടേലിന് നേരെ തെരുവു പശുവിന്റെ ആക്രമണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Ahmedabad,News,Rally,Independence-Day,attack,hospital,Treatment,National,
അഹ് മദാബാദ്: (www.kvartha.com) സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ ഗുജറാത് ഉപമുഖ്യമന്ത്രി നിതിന്‍ പടേലിന് നേരെ തെരുവു പശുവിന്റെ ആക്രമണം. ഗുജറാതിലെ മെഹ്‌സന ജില്ലയിലായിരുന്നു സംഭവം. റാലിക്കിടയിലേക്ക് പശു ഓടിക്കയറുകയായിരുന്നു.

Gujarat: Former Deputy CM Nitin Patel injured by cattle during Tiranga rally, Ahmedabad, News, Rally, Independence-Day, Attack, Hospital, Treatment, National

പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്. നിതിന്‍ പടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹ് മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

20 ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പടേല്‍ പറഞ്ഞു.

Keywords: Gujarat: Former Deputy CM Nitin Patel injured by cattle during Tiranga rally, Ahmedabad, News, Rally, Independence-Day, Attack, Hospital, Treatment, National.

Post a Comment