Gender neutral Controversy | ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ കാര്യത്തില്‍ സര്‍കാരിന് നിര്‍ബന്ധബുദ്ധിയില്ല; ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Aug 3, 2022, 16:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ കാര്യത്തില്‍ സര്‍കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്നും പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂനിഫോം എന്നാണ് സര്‍കാരിന്റെ നിലപാടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ചില സ്‌കൂളുകളില്‍ സ്വമേധയാ നടപ്പാക്കിയിട്ടുണ്ട്. പൊതുസമൂഹം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍കാരിനെ സംബന്ധിച്ച് ഇതില്‍ നിര്‍ബന്ധബുദ്ധിയില്ല. യൂനിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായ വസ്ത്രമായിരിക്കണം യൂനിഫോം എന്നാണ് സര്‍കാര്‍ നിലപാട്.
സ്‌കൂളുകളില്‍ സര്‍കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സൗകര്യമുള്ള സ്‌കൂളുകളെ മിക്സഡ് സ്‌കൂളുകളാക്കി മാറ്റും. ഇതിന് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കണം. സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്.
അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്തുള്ള സ്‌കൂളിനെ ബാധിക്കില്ല എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപേക്ഷ പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് മിക്സഡ് സ്‌കൂള്‍ പദവി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Keywords: Govt will not impose gender neutral uniforms in schools: V Sivankutty, Thiruvananthapuram, News, Education, Minister, Students, Media, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.