പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമലംഘനവും സ്വജനപക്ഷപാതവും വിസിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന സംശയത്തിലാണ് ഗവര്‍ണറുടെ നീക്കം.
പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം
റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.
Keywords: Governor seeks explanation from Kannur VC over appointment of Priya Varghese, Thiruvananthapuram, News, Governor, Controversy, Kerala, Trending.