തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 38,520 രൂപയാണ്.
കഴിഞ്ഞദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞദിവസവും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ബുധനാഴ്ച രണ്ട് തവണയായി ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിച്ചു. കഴിഞ്ഞദിവസവും 40 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 4815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ധിച്ചു. കഴിഞ്ഞദിവസവും 35 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 3,985 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Keywords: Gold Price Rises, Thiruvananthapuram, News, Gold Price, Increased, Kerala, Business.