തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ബുധനാഴ്ച ഇടിഞ്ഞത്. ചൊവ്വാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വിപണി വില 37,720 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ചൊവ്വാഴ്ച 25 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച 20 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വിപണി വില 4715 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3895 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച നാല് രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.