ലക് നൗ: (www.kvartha.com) വിമാനത്താവളത്തിലെ ചവറ്റുകൂട്ടയില്‍ നിന്നും 36 ലക്ഷം രൂപയുടെ സ്വര്‍ണക്കട്ടി കണ്ടെത്തി. ലക്നൗവിലെ ചൗധരി ചരണ്‍ സിംഗ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനില്‍ ഇമിഗ്രേഷന്‍ ഏരിയയ്ക്ക് സമീപമുള്ള ചവറ്റുകൂട്ടയില്‍ നിന്നുമാണ് ആറ് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണക്കട്ടികള്‍ക്ക് വിപണിയില്‍ 36.60 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആറ് സ്വര്‍ണക്കട്ടികള്‍ കറുത്ത ടേപില്‍ പൊതിഞ്ഞ് കറുത്ത പോളിത്തീനില്‍ ഒളിപ്പിച്ച ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഏരിയയ്ക്ക് സമീപമുള്ള ചവറ്റുകൂട്ടയില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വര്‍ണക്കട്ടികള്‍ കണ്ടുകെട്ടിയെങ്കിലും ചവറ്റുകൂട്ടയില്‍ സ്വര്‍ണം എങ്ങനെ വന്നുവെന്നും ആരാണ് കൊണ്ടുവന്നതെന്നും അറിയാന്‍ സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നു.
Keywords: Gold bars worth Rs 36 lakh found in dustbin at Lucknow airport, News, Airport, Gold, Customs, CCTV, National.