POCSO case | 9-ാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വന്‍ ട്വിസ്റ്റ്; മകളെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി
Aug 12, 2022, 11:09 IST
കണ്ണൂര്‍: (www.kvartha.com) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ 16 കാരനായ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വന്‍ ട്വിസ്റ്റ്. പീഡന ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത പിതാവ് പോക്സോ കേസിലെ പ്രതിയെന്ന് പൊലീസ്.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പൊലീസ് ഇയാള്‍ക്കെതിരെ രണ്ടുവര്‍ഷം മുന്‍പ് പോക്സോ കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരിയെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയാറായില്ല. തനിക്കുപുറമെ, 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂള്‍ അധികൃതരും ഈ മൊഴികള്‍ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പീഡന പരാതിയുമായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.
താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും കുട്ടി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്ക് കഞ്ചാവ് നല്‍കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ കഞ്ചാവും ഹുകയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി സ്വയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി. പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യങ്ങള്‍ക്കു മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ മകളെക്കൊണ്ട് മൊഴി നല്‍കിച്ചത് കുട്ടിയുടെ പിതാവാണ്. അതുകൊണ്ടുതന്നെ ഏറെ ദുരൂഹതകള്‍ ഉള്ള കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: Girl's father accused in POCSO case molestation after drug twist, Kannur, News, Trending, Molestation, Allegation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.