Follow KVARTHA on Google news Follow Us!
ad

Monkeypox | കണ്ണൂരിൽ വാനരവസൂരി ലക്ഷണങ്ങളോടെ ബാലികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Girl admitted to hospital in Kannur with symptoms of Monkeypox #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) വാനരവസൂരി ലക്ഷണങ്ങളോടെ ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് വയസുകാരിയെയാണ് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച യുകെയിൽ നിന്നും കുടുംബത്തോടൊപ്പം എത്തിയ പെൺകുട്ടിയിൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ മെഡികൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
          
Kerala, Kannur, News, Top-Headlines, Virus, Hospital, Girl, Latest-News, Monkeypox, Girl admitted to hospital in Kannur with symptoms of Monkeypox.
                            

ബാലികയുടെ സ്രവം പൂനെ ഇൻസ്റ്റിറ്റ്യൂടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് മെഡികൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. പെൺകുട്ടി ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. നേരത്തെ പയ്യന്നൂരിൽ നിന്നെത്തിയ പ്രവാസി യുവാവിന് വാനരവസൂരി സ്ഥിരീകരിച്ചിരുന്നു. ഇയാൾ 20 ദിവസത്തെ ചികിത്സയ്ക്കു ശേഷം രോഗമുക്തനായി ആശുപത്രി വിട്ടു. ഇതിനു ശേഷമാണ് രോഗ ലക്ഷണങ്ങളുടെ മറ്റൊരാൾ കൂടി ആശുപത്രിയിൽ എത്തിയിരിക്കുന്നത്.

Keywords: Kerala, Kannur, News, Top-Headlines, Virus, Hospital, Girl, Latest-News, Monkeypox, Girl admitted to hospital in Kannur with symptoms of Monkeypox.
< !- START disable copy paste -->

Post a Comment