Follow KVARTHA on Google news Follow Us!
ad

Gautam Adani | വ്യവസായി ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Business Man,Protection,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ. ഗൗതം അദാനിക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ സായുധ കമാന്‍ഡോ സ്‌ക്വാഡിന് അംഗീകാരം നല്‍കിയതിന് ശേഷമുള്ള ആദ്യ ഇസഡ് കാറ്റഗറി സുരക്ഷയാണ് കോടീശ്വരന്‍ ഗൗതം അദാനിക്ക് നല്‍കുന്നത്.

Gautam Adani gets 'Z' category security, New Delhi, News, Business Man, Protection, Trending, National

സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക അദാനി ഗ്രൂപ് ചെയര്‍മാന്‍ വഹിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് കീഴില്‍ ആകെ 33 സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കും.

ഇതിന് മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഇസഡ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു. തങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക ഇവര്‍ മാസംതോറും അതത് സേനകള്‍ക്ക് നല്‍കുന്നുണ്ട്.

ഇതുപോലെ തന്നെയാണ് ഇപ്പോള്‍ അദാനിയുടെ സുരക്ഷാ കാര്യത്തിലും നല്‍കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Gautam Adani gets 'Z' category security, New Delhi, News, Business Man, Protection, Trending, National.

Post a Comment