Accused | വടകരയില്‍ ശുചിമുറി വഴി ജയില്‍ ചാടിയ കഞ്ചാവ് കേസ് പ്രതി 3-ാം ദിനം തിരിച്ചെത്തി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വടകരയില്‍ ശുചിമുറി വഴി ജയില്‍ ചാടിയ കഞ്ചാവ് കേസ് പ്രതി മൂന്നാം ദിനം ജയിലില്‍ തിരിച്ചെത്തി. താമരശ്ശേരി സ്വദേശി എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികൃതര്‍ക്ക് മുന്‍പില്‍ കീഴടങ്ങിയത്. ഇയാള്‍ ജയില്‍ ചാടിയതോടെ കാസര്‍കോടുള്ള ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. 

Accused | വടകരയില്‍ ശുചിമുറി വഴി ജയില്‍ ചാടിയ കഞ്ചാവ് കേസ് പ്രതി 3-ാം ദിനം തിരിച്ചെത്തി

എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഞ്ചാവ് കേസില്‍ എക്‌സൈസിന്റെ പിടിയിലായ പ്രതി ഇക്കഴിഞ്ഞ ആഗസ്ത് 10-ന് വൈകുനേരം നാല് മണിയോടെയാണ് ജയിലിലെ ശുചിമുറിയില്‍ നിന്നും വെന്റിലേറ്റര്‍ വഴി പുറത്ത് കടന്നത്.

പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.15 ഓടെ ജയിലില്‍ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

തുടര്‍ന്ന് മെഡികല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അഴിയൂര്‍ എക്‌സൈസ് ചെക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്സൈസ് പിടികൂടിയത്.

Keywords: Ganja case accused who escaped from toilet in Vadakara returned on 3rd day, Kozhikode, News, Jail, Accused, Drugs, Kerala.
Aster_MIMS


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia