Follow KVARTHA on Google news Follow Us!
ad

G Devarajan | കെ ടി ജലീലിനെ പരസ്യമായി ശാസിക്കാനും നിയന്ത്രിക്കാനും സിപിഎം തയാറാകണമെന്ന് ജി ദേവരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,News,Politics,CPM,Criticism,K.T Jaleel,Kerala,
കൊല്ലം: (www.kvartha.com) കാശ്മീരിനെ സംബന്ധിച്ച ഇന്‍ഡ്യയുടെ പരമ്പരാഗതവും ഔദ്യോഗികവുമായ നിലപാടിനു വിരുദ്ധമായി പൊതുപ്രസ്താവന നടത്തിയ കെ ടി ജലീലിനെ പരസ്യമായി ശാസിക്കാനും നിയന്ത്രിക്കാനും സിപിഎം തയാറാകണമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.

പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ (സ്വതന്ത്ര കശ്മീര്‍) എന്നും ഇന്‍ഡ്യന്‍ യൂനിയന്റെ ഭാഗമായ ജമ്മു കാശ്മീര്‍ സംസ്ഥാനത്തെ ഇന്‍ഡ്യന്‍ അധീന കാശ്മീരെന്നും കെ ടി ജലീല്‍ വിശേഷിപ്പിച്ചത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്തരം പരാമര്‍ശങ്ങള്‍ ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെയോ മറ്റേതെങ്കിലും മുസ്ലിം സംഘടനകളുടെയോ നേതാക്കന്മാരാണ് നടത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നും ദേവരാജന്‍ ചോദിച്ചു. സിപിഎമിന്റെ കെയറോഫില്‍ എം എല്‍ എ ആയ ജലീല്‍ നടത്തിയ പ്രസ്താവന ഇടതുപക്ഷത്തെയാകെ ചോദ്യം ചെയ്യുവാന്‍ മറ്റുള്ളവര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി പ്രോടോകോള്‍ ലംഘിച്ചാല്‍ എന്താ കുഴപ്പം എന്ന പരസ്യ വെല്ലുവിളി നടത്തിയ കെ ടി ജലീല്‍ താന്‍ സര്‍വജ്ഞനാണെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. 
G Devarajan Criticized K T Jaleel, Kollam, News, Politics, CPM, Criticism, KT Jaleel, Kerala

കശ്മീരിലെ വിഘടനവാദികളും പാകിസ്താന്‍ ഭരണാധികാരികളും കാശ്മീരിനെ കുറിച്ച് അന്താരാഷ്ട്രവേദികളില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു നിയമസഭാംഗം പരസ്യമായി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് ഇന്‍ഡ്യയുടെ വാദമുഖങ്ങളെ അന്താരാഷ്ട്ര വേദികളില്‍ ദുര്‍ബലപ്പെടുത്തുമെന്ന വീണ്ടുവിചാരം പോലുമില്ലാതെയാണ് കെ ടി ജലീല്‍ ഈ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്. തന്റെ പൊതുപ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പു പറയാന്‍ ജലീല്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Keywords: G Devarajan Criticized K T Jaleel, Kollam, News, Politics, CPM, Criticism, KT Jaleel, Kerala.

Post a Comment