കണ്ണൂര്‍: (www.kvartha.com) യൂനിവേഴ്സല്‍ കോളജ് ഓഫ് ഏവിയേഷന്റെ നേതൃത്വത്തില്‍ പ്ലസ് ടു, ഡിഗ്രി കോഴ്‌സ് കഴിഞ്ഞെത്തുന്നവര്‍ക്കായി ഏവിയേഷന്‍ ആന്‍ഡ് ലോജസ്റ്റിക് ഡിപ്ലോമ, ഡിഗ്രി കോഴ്സുകളെ കുറിച്ചും കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും എയര്‍ലൈന്‍സ് കംപനികളിലുമുള്ള വിവിധ ജോലിസാധ്യതകളെ കുറിച്ചും സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും.
ആറിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഫോര്‍ട് റോഡിലുള്ള യൂനിവേഴ്സല്‍ ഏവിയേഷന്‍ ക്യാംപസില്‍ നടത്തുന്ന സെമിനാറില്‍ എയര്‍ഹോസ്റ്റസ്, എയര്‍പോര്‍ട് ഗ്രൗന്‍ഡ് സര്‍വീസ് മാനേജര്‍, എയര്‍പോര്‍ട് ആന്‍ഡ് എയര്‍ലൈന്‍ മാനേജര്‍, തുടങ്ങിയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് യൂനിവേഴ്സല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ടി ശങ്കരനാരായണന്‍ അറിയിച്ചു.
സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078033255 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്സല്‍ കോളജ് ഓഫ് ഏവിയേഷന്‍ പ്രിന്‍സിപാള്‍ പി പി രാജന്‍, മാനേജര്‍ എന്‍ ഭരതന്‍, വി വിജയന്‍, ലിജിബിജു എന്നിവര്‍ പങ്കെടുത്തു.