Follow KVARTHA on Google news Follow Us!
ad

Online Fraud | സൈബര്‍ തട്ടിപ്പിന്റെ പുതിയവഴി: വ്യാജ ആപും വ്യാജ ബാങ്ക് ആപ് അപ്‌ഡേറ്റും ഉപയോഗിച്ച് പണം തട്ടുന്നു; മുന്നറിയിപ്പുമായി പൊലീസ്

Fraudsters use remote access and fake bank app update to rob duo#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) അജ്ഞാതരായ ആളുകള്‍ ഫോണിലൂടെ നല്‍കുന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് 'anydesk' പോലുള്ള റിമോട് ആക്‌സസ് ആപ്ലികേഷനുകള്‍ ഡൗന്‍ലോഡ് ചെയ്യുമ്പോഴും ബാങ്കിംഗ് ആപുകള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴും ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

ബാങ്കിംഗ് ആപ് അപ്‌ഡേറ്റ് ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിപ്പിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും ബാങ്ക് അകൗണ്ടുകളില്‍ നിന്നും തട്ടിപ്പുകാര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത രണ്ട് സംഭവങ്ങള്‍ സംസ്ഥാനത്ത് റിപോര്‍ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഒരാളോട് ബാങ്ക് ആപ് അപ്ഡേറ്റ് ചെയ്യാനും മറ്റൊരാളോട് മൊബൈല്‍ റീചാര്‍ജ് പ്രശ്നം പരിഹരിക്കാന്‍ എനിഡെസ്‌ക് ആപ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്.

എസ് എം എസായി ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട കോഴിക്കോട് സ്വദേശിയായ വൃദ്ധന്റെ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് 1.67 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  നമ്പരില്‍ വിളിച്ചപ്പോള്‍ ഒരു അജ്ഞാതന്‍ പറഞ്ഞതനുസരിച്ചാണ് 66 കാരന്‍ എനിഡെസ്‌ക് ആപ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

'മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ 51 കാരന്റെ എസ് ബി ഐ അകൗണ്ടില്‍ നിന്ന് 9.24 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാങ്കിന്റെ എക്‌സിക്യൂടീവ് എന്ന വ്യാജേന മൊബൈലില്‍ വിളിച്ച് ആപ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാര്‍ ഇയാളുടെ ബാങ്കിംഗ് പാസ് വേഡുകള്‍ മനസിലാക്കുകയും  അഞ്ച് ഇടപാടുകളിലായി പണം മോഷ്ടിക്കുകയും ചെയ്തു,- ഓഫീസര്‍ പറഞ്ഞു.

കര്‍ണാടക പൊലീസിന്റെ സൈബര്‍ ക്രൈം ഡിവിഷന്‍ 2019 ല്‍ പണം മോഷ്ടിക്കാന്‍ 'AnyDesk'  ആപ് ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ആരെങ്കിലും കംപ്യൂടര്‍ സിസ്റ്റത്തിന്റെ റിമോട് ആക്‌സസിനായി 'anydesk'  ആപ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് ഒഴിവാക്കുക. ഈ ആപിനെക്കുറിച്ച് നിരവധി കേസുകള്‍ റിപോര്‍ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ സെഷനും പുതിയ ഉപയോക്തൃ ഐഡിയും പിഡബ്ല്യുഡിയും സൃഷ്ടിക്കുന്ന ഏതെങ്കിലും ആപ് ഉപയോഗിക്കുക. ഈ എനിഡെസ്‌ക് ആപ് ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് റിസര്‍വ് ബാങ്ക് ഒരു സര്‍കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.'

News,Kerala,Kochi,Technology,Fraud,Police,Warning, Fraudsters use remote access and fake bank app update to rob duo


ആളുകളുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഓരോ ദിവസവും പുതിയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനും ഡാറ്റാ സെക്യൂരിറ്റി കൗന്‍സില്‍ ഓഫ് ഇന്‍ഡ്യ അംഗവുമായ മനു സകറിയ പറഞ്ഞു. 

'ബാങ്കിംഗുമായി ബന്ധപ്പെട്ട എല്ലാ എസ് എം എസുകളില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും അകന്ന് നില്‍ക്കുക എന്നതാണ് ഏക പോംവഴി. റിമോട് ആക്‌സസ് ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിങ്ങളുടെ മൊബൈല്‍ ഫോണുകളെയും കംപ്യൂടകളെയും പൂര്‍ണമായും ദുര്‍ബലമാക്കും. അതിലുള്ള എല്ലാ ഡാറ്റയും സ്വന്തമാക്കാന്‍ തട്ടിപ്പുകാര്‍ റിമോട് ആക്‌സസ് ആപുകള്‍ ഉപയോഗിക്കുന്നു. അവബോധമില്ലായ്മയാണ് ജനങ്ങള്‍ ഇത്തരം കെണികളില്‍ വീഴാനുള്ള പ്രധാന കാരണമെന്നും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords: News,Kerala,Kochi,Technology,Fraud,Police,Warning, Fraudsters use remote access and fake bank app update to rob duo

Post a Comment