Follow KVARTHA on Google news Follow Us!
ad

Found alive | കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന് ജീവൻ; നവജാത ശിശുവിനെ രക്ഷപ്പെടുത്തി

Found alive after being buried, newborn rescued in Gujarat village, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്‍മദാബാദ്: (www.kvartha.com) കുഴിച്ചിട്ട ശേഷം ജീവനുണ്ടെന്ന് കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി. ഗുജറാതിലെ സബര്‍കാന്ത ജില്ലയിലെ ഗാംഭോയ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഒരു കര്‍ഷകന്‍ കുട്ടിയുടെ കൈ മണ്ണിന് മുകളിൽ കിടക്കുന്നതായി കണ്ടെത്തിയെന്ന് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു.
                    
Latest-News, National, Top-Headlines, Gujrath, Child, Found, Hospital, Treatment, Police, Investigates, Crime, Found alive after being buried, newborn rescued in Gujarat village.
                       
'അദ്ദേഹം കുട്ടിയെ കുഴിച്ചെടുത്തു. ജീവനുള്ളതായി മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ മണ്ണിനടിയില്‍ കുഴിച്ചിട്ടതിനാല്‍ ശ്വാസതടസം നേരിട്ടിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു', റിപോർട് പറയുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടങ്ങി. മാതാപിതാക്കള്‍ക്കെതിരെ കൊലപാതകശ്രമ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Gujrath, Child, Found, Hospital, Treatment, Police, Investigates, Crime, Found alive after being buried, newborn rescued in Gujarat village.
< !- START disable copy paste -->

Post a Comment