Flights Cancelled | പ്രതികൂല കാലാവസ്ഥ: ദുബൈയില്‍ വിമാനങ്ങള്‍ വൈകും; റദ്ദാക്കിയത് 27 സര്‍വിസുകള്‍
Aug 15, 2022, 17:42 IST
ദുബൈ: (www.kvartha.com) പ്രതികൂല കാലാവസ്ഥ കാരണം ദുബൈയില്‍ വിമാനങ്ങള്‍ക്ക് തിങ്കളാഴ്ചയും കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുന്‍പ് എയര്‍ലൈന്‍സ് ഓഫിസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്‍ഡ്യയ്ക്ക് പുറമെ മറ്റ് വിമാന കംപനികളും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ദുബൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തിങ്കളാഴ്ചയും പൊടി നിറഞ്ഞ കാലാവസ്ഥ റിപോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയും കുറഞ്ഞിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഫ് ളൈ ദുബൈ അറിയിച്ചു. ആഗസ്ത് 15 ന് ഷെഡ്യൂള്‍ ചെയ്യുന്ന വിമാന സര്‍വിസുകളില്‍ തടസങ്ങള്‍ ഉണ്ടായേക്കാമെന്ന് എമിറേറ്റ്‌സും പറഞ്ഞു.
വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് അവരുടെ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ ഫ് ളൈ ദുബൈ വെബ്‌സൈറ്റിലെ 'മാനേജ് ബുകിങ്' വിഭാഗം സന്ദര്‍ശിക്കാം. മറ്റൊരു വിമാനത്തില്‍ റീ ബുക് ചെയ്യാനോ റീഫന്‍ഡ് ക്രമീകരിക്കാനോ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഫ് ളൈ ദുബൈ അറിയിച്ചിട്ടുണ്ട്.
ദുബൈയിലെ മണല്‍ക്കാറ്റും കനത്ത പൊടിയും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വിസ്ുകള്‍ക്ക് ഞായറാഴ്ചയും കാലതാമസം നേരിട്ടിരുന്നു. തിങ്കളാഴ്ച വരുന്നതും പുറപ്പെടുന്നതുമായ ചില എമിറേറ്റ്‌സ് വിമാനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചേക്കാമെന്നും, എമിറേറ്റ്സ് ഉപയോക്താക്കള്‍ തങ്ങളുടെ വിമാനങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അവരുടെ ഫ് ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അഭ്യര്‍ഥിച്ചു. കൂടാതെ അറിയിപ്പുകള്‍ ലഭിക്കുന്നതിന് 'എന്റെ ബുകിങ് നിയന്ത്രിക്കുക' എന്ന ടാബ് വഴി തങ്ങളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ emiratse(dot)com ല്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.
യാത്രക്കാരുടെ എണ്ണത്തില്‍ യുഎഇയിലെ ഏറ്റവും വലിയ വിമാനത്താവളമായ ദുബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ് ളൈറ്റ് വെയര്‍ റിപോര്‍ട് ചെയ്യുന്നു. ശാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ അഞ്ചു വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ച ദുബൈയിലേയ്ക്ക് പോകേണ്ട ചില വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു.
പ്രതികൂല കാലാവസ്ഥ കാരണം ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ദുബൈ എയര്‍പോര്‍ട് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഫലമായി 10 ഇന്‍ബൗന്‍ഡ് വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്കും (ഡിഡബ്ല്യുസി) മറ്റ് അയല്‍ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുവിട്ടു.
Keywords: Flights out of Dubai International hit by cancellations, delays for second day after dust storm, Dubai, News, Warning, Flight Schedule, Passengers, Air India, Trending, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.