Follow KVARTHA on Google news Follow Us!
ad

Flight delayed | പെണ്‍സുഹൃത്തിനോട് സഹയാത്രികന്റെ ചാറ്റ്; സംശയിച്ച് യുവതി; ഇന്‍ഡിഗോ വിമാനം വൈകിയത് 6 മണിക്കൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mangalore,News,Flight,Passengers,Complaint,National,
മംഗ്ളൂറു: (www.kvartha.com) യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെ തുടര്‍ന്ന് മെംഗ്ലൂര്‍- മുംബൈ വിമാനം വൈകിയത് ആറു മണിക്കൂര്‍. സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു ഇതിന് കാരണമായത്. ഞായറാഴ്ച രാത്രി മുംബൈയില്‍ നിന്നു മെംഗ്ലൂറിലേക്കു പറക്കാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങള്‍ നടന്നത്.

പരാതിയെ തുടര്‍ന്ന് യാത്രക്കാരോടെല്ലാം വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ലഗേജ് വീണ്ടും പരിശോധിക്കുകയുമായിരുന്നു. അട്ടിമറി ശ്രമങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാന്‍ അനുമതി ലഭിച്ചത്.

Flight delayed over mobile chat between couple in Mangaluru, Mangalore, News, Flight, Passengers, Complaint, National.

സംഭവം ഇങ്ങനെ:

വിമാനത്തില്‍ വച്ച് സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശം ഒരു യുവതി കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇവര്‍ ഇത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പെടുത്തി. ടേക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടര്‍ന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

എന്നാല്‍ പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു ആരോപണ വിധേയനായ യാത്രികന്‍. ഈ സുഹൃത്ത് ബെംഗ്ലൂറില്‍ ഇതേ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുകയായിരുന്നു. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നു അതെന്ന് സിറ്റി പൊലീസ് കമിഷണര്‍ ശശികുമാര്‍ വ്യക്തമാക്കി.

എന്നാല്‍ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടതോടെ ഇയാള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനായില്ല. പെണ്‍സുഹൃത്തിനും വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പിന്നീടാണ് വിമാനം മെംഗ്ലൂറിലേക്കു പുറപ്പെട്ടത്.

Keywords: Flight delayed over mobile chat between couple in Mangaluru, Mangalore, News, Flight, Passengers, Complaint, National.

Post a Comment