Transfer | 'തെരി' സിനിമാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റാംപ് വോക്; ദൃശ്യങ്ങള്‍ വൈറലായതോടെ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതിന് 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
Aug 5, 2022, 12:43 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ഉള്‍പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
സെമ്പനാര്‍കോവില്‍ സ്റ്റേഷനില്‍ ഡ്യൂടി ചെയ്യുന്ന രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍ എന്നീ നാല് കോന്‍സ്റ്റബിള്‍മാരെയും സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യനെയുമാണ് നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലംമാറ്റിയത്.
കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് പൊലീസുകാര്‍ റാംപ് വോക് ചെയ്തത്. ഫാഷന്‍ ഷോയുടെ സുരക്ഷാ ചുമതല ഇവരെയാണ് ഏല്‍പിച്ചിരുന്നത്. എന്നാല്‍ സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ റാംപ് വോക് നടത്തിയെന്നാണ് വിവരം.
സ്‌റ്റൈലന്‍ നടത്തം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്ക് പണികിട്ടിയത്. മയിലാടുതുറൈ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റം. നടി യാഷിക ആനന്ദയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം 'തെരി' സിനിമ പൊലീസ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റാംപ് വോകിന് ഇറങ്ങിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിനെ അപലപിച്ച് നിരവധി പേരും രംഗത്തെത്തി.
Keywords: News,National,India,Tamilnadu,chennai,Police,Lifestyle & Fashion, Cinema,Criticism,Social-Media,Transfer,Five Police Personnel Transferred For Participating In A Beauty Pageant In Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.