കോയമ്പതൂര്‍: (www.kvartha.com) പുക മുന്നറിയിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് 'ഗോ ഫസ്റ്റ്' വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബെംഗ്‌ളൂറില്‍ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട വിമാനമാണ് കോയമ്പതൂരില്‍ ഇറക്കിയത്. 92 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്.
പിന്നീട്, കോയമ്പതൂരിലെ വിമാനത്താവള അധികൃതര്‍ ഇത് തെറ്റായ അലാറം ആണെന്ന് സ്ഥിരീകരിച്ചു. പരിശോധനയില്‍ അലാറത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തുകയും, എന്‍ജിനുകള്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കണ്ടെത്തി.
വിമാനത്തിന്റെ എന്‍ജിനുകള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാറം മുഴങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.