Theft in temple | വിശ്വാസിയായ' കള്ളന്‍! ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് ദേവി വിഗ്രഹത്തെ വണങ്ങി മോഷ്ടാവ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ

 


ജബല്‍പൂര്‍: (www.kvartha.com) ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കുന്നതിന് മുമ്പ് കള്ളന്‍ ദേവി വിഗ്രഹത്തെ വണങ്ങുന്ന വീഡിയോ വൈറലായി. മധ്യപ്രദേശിലെ ജബല്‍പൂരിലെ ദേവി ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റ് പോലെ പ്രചരിക്കുന്നത്.
      
Theft in temple | വിശ്വാസിയായ' കള്ളന്‍! ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് ദേവി വിഗ്രഹത്തെ വണങ്ങി മോഷ്ടാവ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ


വീഡിയോയില്‍, മോഷ്ടാവ് ദേവിയുടെ വിഗ്രഹത്തിന് മുന്നില്‍ തൊഴുകൈയോടെ വണങ്ങുന്നതും തുടര്‍ന്ന് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതും കാണാം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് മോഷ്ടാവിനെ തിരയുകയാണ്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കള്ളന്‍ ആദ്യം തൊഴുത ശേഷം ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കാണിക്കവഞ്ചികള്‍ മോഷ്ടിച്ചു.

ഷര്‍ട്ടിടാത്ത ഒരാള്‍ മുഖം മറച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. മടക്കി വച്ചിരിക്കുന്ന ഒരു ജോടി പാന്റ് മാത്രമാണ് അയാള്‍ ധരിച്ചിരിക്കുന്നത്. ഇതിനുശേഷം, അയാള്‍ഭണ്ഡാരപ്പെട്ടികളെല്ലാം ഓരോന്നായി എടുക്കുന്നു. മാത്രമല്ല, സംഭാവനപ്പെട്ടികള്‍ കൂടാതെ, ക്ഷേത്രത്തിലെ രണ്ട് വലിയ മണികളും ക്ഷേത്ര സ്വത്തോ ദേവിക്ക് വഴിപാടായി സമര്‍പ്പിച്ചതോ ആയ മറ്റ് ചില അമൂല്യ വസ്തുക്കളും കള്ളന്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായതോടെ ഉപയോക്താക്കള്‍ ആഘോഷമാക്കി മാറ്റി.

Keywords: Faith over fraud: Thief bows to Goddess idol before stealing temple donation box in MP, National, News, Top-Headlines, Madhya pradesh, Latest-News, Temple, CCTV, Viral, Video, Social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia