Follow KVARTHA on Google news Follow Us!
ad

Arrested | 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ജൂവലറിയില്‍ നിന്ന് സൂപര്‍വൈസര്‍ കവര്‍ന്നത് 55 ലക്ഷം രൂപയുടെ സ്വര്‍ണം'; പ്രതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Arrested,Cheating,Police,Gold,National,
കോയമ്പത്തൂര്‍: (www.kvartha.com) ഓണ്‍ലൈന്‍ റമ്മി കളിക്കാനായി ജൂവലറിയില്‍ നിന്ന് സൂപര്‍വൈസര്‍ കവര്‍ന്നത് 55 ലക്ഷംരൂപയുടെ സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സലിവന്‍ വീഥിയിലെ ജൂവലറിയിലെ സൂപര്‍വൈസര്‍ വീരകേരളം സ്വദേശി ജഗദീഷ് (34) ആണ് അറസ്റ്റിലായത്. ജോലിചെയ്തിരുന്ന ജൂവലറിയില്‍ നിന്ന് ഇയാള്‍ 55 ലക്ഷംരൂപ വരുന്ന 1.467 കിലോഗ്രാം സ്വര്‍ണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Employee Arrested For Cheating Case, Chennai, News, Arrested, Cheating, Police, Gold, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജൂവലറിയിലെത്തുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ എത്തിക്കുന്നതും ആഭരണങ്ങളില്‍ മുദ്രവെക്കുന്നതും ജഗദീഷിന്റെ ചുമതലയിലായിരുന്നു. മാനേജര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോഴാണ് ഒന്നരകിലോയോളം കുറവ് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയില്‍ സ്വര്‍ണം 37 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായി കണ്ടെത്തി.

മാനേജരുടെ പരാതിയില്‍ വെറൈറ്റി ഹാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സ്വര്‍ണം മുഴുവന്‍ ഓണ്‍ലൈന്‍ റമ്മികളിച്ച് നഷ്ടപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ ജഗദീഷ് അറിയിച്ചു. കുറച്ചുമാസങ്ങളായി ഇയാള്‍ ഡ്യൂപ്ലികേറ്റ് ബിലു(Bill) കള്‍ തയാറാക്കുന്നതായും കംപ്യൂടര്‍ കണക്കുകളില്‍ തിരിമറി നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി ഓണ്‍ലൈന്‍ റമ്മിയില്‍ മുഴുകിയ ജഗദീഷ് ജൂവലറിയില്‍ എത്തിയാല്‍ കംപ്യൂടറില്‍ മുഴുവന്‍ സമയവും റമ്മികളിക്കയാണ് പതിവെന്നും മറ്റ് ജീവനക്കാര്‍ പറയുന്നു. റമ്മി കളിയില്‍ രണ്ടുകോടി രൂപവരെ സമ്പാദിച്ചു. പണം കിട്ടിയതോടെ വീണ്ടും റമ്മികളിക്കാന്‍ ഇറങ്ങി.

കളിച്ചുകിട്ടിയ രണ്ടുകോടിരൂപ നഷ്ടപ്പെട്ടതിന് പുറമേ മാസശമ്പളവും ഉപയോഗിച്ചു. കൈയില്‍ പണമില്ലാത്ത ദിവസങ്ങളില്‍ ജൂവലറിയില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണം ഇരുപതിനായിരം രൂപയ്ക്ക് വിറ്റഴിച്ചാണ് കളി തുടരുന്നത്.

ഇയാളുടെ മൊബൈലില്‍ റമ്മിയില്‍ നിന്നുള്ള വരുമാനവും നഷ്ടങ്ങളും കാണിക്കുന്ന കണക്ക് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ട പണം റമ്മികളിച്ച് തിരിച്ചുനല്‍കാമെന്നും റമ്മികളിക്കാന്‍ അനുവദിക്കണമെന്നും കളിയില്‍ ലാഭനഷ്ടം സാധാരണയാണെന്നുമാണ് ജഗദീഷ് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലടച്ചു.

Keywords: Employee Arrested For Cheating Case, Chennai, News, Arrested, Cheating, Police, Gold, National.

Post a Comment