Follow KVARTHA on Google news Follow Us!
ad

Emergency Landing | യാത്രക്കാരന്‍ അബോധാവസ്ഥയില്‍; തിരുവനന്തപുരത്തേക്ക് ഇന്‍ഡോനീഷ്യയില്‍നിന്ന് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Emergency landing for flight as passenger found unconscious#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) മലയാളി യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് സിംഗപൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം ഇന്‍ഡോനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് സംശയമുള്ളതായി സഹയാത്രികര്‍ പറഞ്ഞു. 

തുടര്‍ന്ന് തിരികെ സിംഗപൂരിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് ഏഴ് മണിക്കൂറിലധികം വൈകിയാണ്. വിമാനം ഇന്തൊനീഷ്യയില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും എഴുന്നേറ്റ യാത്രക്കാരന്‍, തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാന്‍ഡ് ചെയ്തത് എന്തിനാണെന്നും ചോദിച്ച് ബഹളമുണ്ടാക്കി. പിന്നാലെയെത്തിയ മെഡികല്‍ സംഘം പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്ന് വിമാന ജീവനക്കാര്‍ അറിയിച്ചു. ജൂലൈ 29 ന് രാത്രിയാണ് സംഭവം. 

News,Kerala,State,Thiruvananthapuram,Flight,Travel,Liquor, Emergency landing for flight as passenger found unconscious


എന്നാല്‍ വിമാനത്തില്‍നിന്ന് ഇറങ്ങില്ലെന്ന് ഇദ്ദേഹം വാശിപിടിച്ചെങ്കിലും മറ്റു യാത്രക്കാര്‍ കൂടി ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്‍ഡോനീഷ്യയില്‍ ഇറങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Flight,Travel,Liquor, Emergency landing for flight as passenger found unconscious

Post a Comment