SWISS-TOWER 24/07/2023

Crown Prince's Reaction | മലയാളി ഫോടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിന് ദുബൈ കിരീടാവകാശിയുടെ ലൈകും കമന്റും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) മലയാളി ഫോടോഗ്രാഫര്‍ നിശാസ് അഹ്മദ് പകര്‍ത്തിയ ചിത്രത്തിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിനന്ദമറിയിച്ചു. കോഴിക്കോട് സ്വദേശിയും ഫ്രീലാന്റ് ഫോടോഗ്രാഫറുമായ 28 കാരനായ നിശാസ് അഹ്മദ് ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കിയെടുത്ത ചിത്രമാണ് ശൈഖ് ഹംദാന് ഇഷ്ടമായത്. നിശാസ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ചിത്രത്തിന്റെ താഴെയാണ് ദുബൈ കിരീടാവകാശി 'ലൈകിട്ട്' കമന്റും പോസ്റ്റ് ചെയ്തത്.
          
Crown Prince's Reaction | മലയാളി ഫോടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിന് ദുബൈ കിരീടാവകാശിയുടെ ലൈകും കമന്റും

ഇതു രണ്ടാംതവണയാണ് ശൈഖ് ഹംദാന്‍ നിശാസ് അഹ്മദ് എടുത്ത ചിത്രത്തിന് അഭിനന്ദനം അറിയിക്കുന്നത്. കഴിഞ്ഞവര്‍ഷം ദുബൈ ഫൗന്‍ഡന് മുന്നില്‍ നിന്നെടുത്ത ചിത്രത്തിനും ഇന്‍സ്റ്റഗ്രാമിലൂടെ ശൈഖ് ഹംദാന്‍ ഇഷ്ടം അറിയിച്ചിരുന്നു.

അമേരികയില്‍ നിന്നുവന്ന സുഹൃത്ത് ദുബൈയിലെ ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ നില്‍ക്കുന്ന ചിത്രമാണ് നിശാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ബുര്‍ജ് ഖലീഫയും മറ്റു ബഹുനിലകെട്ടിടങ്ങളും പശ്ചാത്തലത്തില്‍ കാണാം. ദുബൈ കിരീടാവകാശിയുടെ പ്രതികരണത്തില്‍ അതീവ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ടെന്ന് നിശാസ് പറഞ്ഞു.

Keywords:  Latest-News, World, Gulf, Top-Headlines, UAE, Dubai, Social-Media, Instagram, Photo, Dubai Crown Prince, Malayali Photographer, Dubai Crown Prince's like and comment on the picture taken by Malayali photographer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia