തൃശ്ശൂര്‍: (www.kvartha.com) വീര്യംകൂടിയ മയക്കുമരുന്നുകളായ എം ഡി എം എ യും എല്‍ എസ് ഡി സ്റ്റാമ്പുമായെത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. മുരിങ്ങൂര്‍ ബി ആര്‍ ഡി മോടോഴ്‌സിന് സമീപത്തു നിന്നാണ് ഇരുവരേയും പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പുല്ലൂര്‍ സ്വദേശി ആകാശ് (20), കൊടകര സ്വദേശി പ്രജിത് (19) എന്നിവരാണ് അറസ്റ്റിലായത്. കൊരട്ടി എസ് എച് ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 50,000 രൂപയോളം വിലവരുന്ന നാലുഗ്രാം എം ഡി എം എയും ഓരോന്നിനും 2,000 രൂപ വിലയുള്ള എല്‍ എസ് ഡി സ്റ്റാമ്പുകളുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഡാന്‍സാഫ് ടീമിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.
വാദ്യകലാകാരന്മാരായ ഇവര്‍ ബംഗ്ലൂറില്‍ പരിപാടികള്‍ക്ക് പോയിവരുന്നതിന്റെ മറവിലാണ് മയക്കുമരുന്നുകള്‍ കൊണ്ടുവന്നിരുന്നത്. തീവണ്ടിയില്‍ ബംഗ്ലൂറില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന ഇവര്‍ ഇടപാടുകാര്‍ക്ക് കൈമാറാന്‍ ദേശീയപാതയോരത്ത് കാത്തുനില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
എസ് ഐമാരായ സി എസ് സൂരജ്, ഷാജു എടത്താടന്‍, ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ വി ജി സ്റ്റീഫന്‍, എ എസ് ഐ. ഇ പി ജയകൃഷ്ണന്‍, സീനിയര്‍ സി പി ഒമാരായ എംവി മാനുവല്‍, വി ആര്‍ രഞ്ജിത്, കെ എം നിധീഷ്, പി കെ സജീഷ് കുമാര്‍, ജിബിന്‍ വര്‍ഗീസ്, കെ എസ് പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Keywords: Drug racket busted in Thrissur, 50 LSD blots, MDMA seized, Thrissur, News, Bangalore, Police, Kerala.