Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍

Drug hunt in Kannur: Two youths arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍:(www.kvartha.com) വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയ്ന്‍ജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും ചേര്‍ന്ന് മുയ്യം ചൊര്‍ക്കള റോഡില്‍ നരിമട എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി രണ്ട് പേരെ പിടികൂടി. 
            
Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Police, Drugs, Drug hunt in Kannur, Drug hunt in Kannur: Two youths arrested.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി പി ഉദയകുമാര്‍(24), ആര്‍ വിശാഖ്(22) എന്നിവരാണ് കെ എല്‍ 59എന്‍ 4230 ഹോന്‍ഡ ഡിയോ വണ്ടിയില്‍ ലഹരി കടത്തവെ പിടിയിലായത്. രണ്ടുപേര്‍ക്കുമെതിരെ എന്‍ ഡി പി
എസ് കേസെടുത്തു. 

പ്രിവന്റിവ് ഓഫിസര്‍മാരായ എ അസീസ്, രാജീവന്‍ പച്ചക്കൂട്ടത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി യേശുദാസ്, ഉല്ലാസ് ജോസ്, പി പി രജിരാഗ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിനങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Police, Drugs, Drug hunt in Kannur, Drug hunt in Kannur: Two youths arrested.
< !- START disable copy paste -->

Post a Comment