Follow KVARTHA on Google news Follow Us!
ad

Dreama Theater | ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ സെപ്തംബര്‍ 4 ന് കൂത്തുപറമ്പില്‍ തുടങ്ങും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Press meet,Theater,Trending,Director,Kerala,
കണ്ണൂര്‍: (www.kvartha.com) തിയേറ്റര്‍ കിചന്‍ തലശേരി സംഘടിപ്പിക്കുന്ന നാടകോത്സവം ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍ സെപ്റ്റംബര്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Dreama Theater Carnival will begin on September 4 at Koothuparamba, Kannur, News, Press meet, Theater, Trending, Director, Kerala

കൂത്തുപറമ്പ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഏഴുവേദികളിലായി മുപ്പതിലധികം നാടകങ്ങള്‍ അരങ്ങേറുന്ന നാടകോത്സവത്തില്‍ 400 ല്‍പരം കലാകാരന്മാര്‍ മാറ്റുരയ്ക്കും. ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ 2022 എന്ന് പേരിട്ട നാടകോത്സവത്തിലെ ലോഗോ പ്രകാശനം നേരത്തെ നടന്‍ മമ്മൂട്ടി നിര്‍വഹിച്ചിരുന്നു.

അമേച്വര്‍ നാടകങ്ങള്‍, പ്രൊഫഷനല്‍ നാടകം, കുട്ടികളുടെ നാടകം, തെരുവ് നാടകം, പരീക്ഷണനാടകങ്ങള്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സംവിധായകര്‍ അണിയിച്ചൊരുക്കിയ ശ്രദ്ധേയമായ നാടകങ്ങള്‍ മേളയുടെ ഭാഗമാകും.

തിയേറ്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന നാടക കളരിയും സംഘടിപ്പിക്കും. നിരവധി പ്രശസ്തരായ നാടകപ്രവര്‍ത്തകര്‍ ക്ലാസുകള്‍ നയിക്കും. ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് കാംപില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക.

സുവീരന്‍ സംവിധാനം ചെയ്ത ഭാസ്‌കരപ്പട്ടേലരും, തെമ്മാടിയും ജീവിതവും, സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍, അപ്പുണ്ണി ശശി അഭിനയിക്കുന്ന ചക്കരപ്പന്തല്‍, അമല്‍രാജ്, രാജേഷ് ശര്‍മ എന്നിവര്‍ അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം തുടങ്ങിയ നാടകങ്ങള്‍ അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോസഫ്, തിയേറ്റര്‍ കിചന്‍ ഭാരവാഹികളായ സുമേഷ് ചെണ്ടയാട്, വിനോദ് നാരോത്ത്, ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Dreama Theater Carnival will begin on September 4 at Koothuparamba, Kannur, News, Press meet, Theater, Trending, Director, Kerala.




Post a Comment