Dr.Virendra Kumar | 'ലഹരി മരുന്നില്‍ നിന്നും സ്വാതന്ത്ര്യം': വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ദേശീയ യുവജന-വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിയില്‍ ഡോ. വീരേന്ദ്ര കുമാറും സംബന്ധിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) 'നഷാ മുക്ത് ഭാരത് അഭിയാന്‍' (NMBA) പ്രചാരണത്തിന്റെ ഭാഗമായി, വ്യാഴാഴ്ച സംഘടിപ്പിക്കുന്ന 'നശാ സേ ആസാദി' (ലഹരിമരുന്നില്‍ നിന്ന് സ്വാതന്ത്ര്യം) ദേശീയ യുവജന വിദ്യാര്‍ഥി സമ്പര്‍ക്ക (National Youth and Students Interaction Program) പരിപാടിയില്‍ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ അധ്യക്ഷനാകും.

Dr.Virendra Kumar | 'ലഹരി മരുന്നില്‍ നിന്നും സ്വാതന്ത്ര്യം': വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ദേശീയ യുവജന-വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിയില്‍ ഡോ. വീരേന്ദ്ര കുമാറും സംബന്ധിക്കും

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി, തെരഞ്ഞെടുക്കപ്പെട്ട 75 സര്‍വകലാശാലകളിലെ / സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആശയവിനിമയത്തിന് വേദിയാകും.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍, തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ ലഹരി മരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈലൈനായും സംഘടിപ്പിക്കും.

രാജ്യത്തെ 272 ജില്ലകളില്‍ 2020 ഓഗസ്റ്റ് 15-ന് നശ മുക്ത് ഭാരത് അഭിയാന്റെ (NMBA) ഭാഗമായുള്ള മുന്‍നിര പ്രചാരണം സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നടത്തിവരുന്നു.

നശ മുക്ത് ഭാരത് അഭിയാന്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രവും ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

സിസികോ വെബ് എക്‌സ്(CISCO WebEx) വഴി സംഘടിപ്പിക്കുന്ന പരിപാടി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ ഫേസ്ബുകില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.

https://fb(dot)me/e/2EhTkZMT7 എന്ന ലിങ്ക് വഴി പങ്കെടുക്കാനും പരിപാടി കാണാനും സാധിക്കും.

Keywords: Dr.Virendra Kumar to Chair 'NASHE SE AZADI', New Delhi, News, Students, Drugs, Facebook, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia