തൃശൂര്‍: (www.kvartha.com) ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് സ്വദേശി അഫ്‌സാനയാണ് മരിച്ചത്. ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു.
കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്‌സാന. ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്‌സാനയും മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.