Domino’s Responds | പിസ മാവിന്റെ ട്രേകൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന തറതുടക്കുന്ന മോപും ബ്രഷും; ചിത്രം വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഡോമിനോസ് ഇൻഡ്യ

 


ബെംഗ്ളുറു: (www.kvartha.com) പ്രമുഖ പിസ്സ നിർമാതാക്കളായ ഡോമിനോസിന്റെ ബെംഗ്ളുറു റെസ്റ്റോറന്റിലെ വൃത്തിഹീനത സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി അധികൃതർ. ട്വിറ്റർ ഉപയോക്താവായ തുഷാർ ആണ്, ബെംഗ്ളൂറിലെ ഡൊമിനോസിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഡോമിനോസ് അടുക്കളയിൽ അട്ടിവെച്ച പിസ്സ മാവിന്റെ ട്രേകൾക്ക് മുകളിൽ ഒരു ടോയ്‌ലറ്റ് ബ്രഷ്, തറതുടക്കുന്ന മോപ്, തൂങ്ങിക്കിടക്കുന്ന വസ്ത്രങ്ങൾ എന്നിവ കാണിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചത്.
        
Domino’s Responds | പിസ മാവിന്റെ ട്രേകൾക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന തറതുടക്കുന്ന മോപും ബ്രഷും; ചിത്രം വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഡോമിനോസ് ഇൻഡ്യ

തുഷാർ കടയിൽ നിന്ന് വാങ്ങുന്നതിന് പകരം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പോസ്റ്റിന് ശേഷം ഡോമിനോസിനെതിരെ പ്രതികരണവുമായി നെറ്റിസൻസ് രംഗത്തെത്തി. ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ട്വിറ്റർ ഉപയോക്താക്കൾ അധികൃതരോട് ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാക്കുന്ന ഭയാനകമായ സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന മറ്റൊരു വീഡിയോയും ഒരു ഉപയോക്താവ് പങ്കിട്ടു.

വിമർശനങ്ങൾക്ക് മറുപടിയായി, ശുചിത്വത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും ഏറ്റവും ഉയർന്ന നിലവാരം തങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് ഡൊമിനോസ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. 'ഉയർന്ന നിലവാരത്തിലുള്ള ശുചിത്വ സമ്പ്രദായങ്ങളും ഭക്ഷ്യ സുരക്ഷയും ഉറപ്പുനൽകുന്നതിന് ഞങ്ങൾ കൃത്യമായ അന്താരാഷ്ട്ര പ്രോടോകോളുകൾ പിന്തുടരുന്നു. ഈ മാനദണ്ഡങ്ങൾ ലംഘിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട സംഭവം സമഗ്രമായി അന്വേഷിക്കും. ഞങ്ങളുടെ ക്ലയന്റുകളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിന് ന്യായമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് ഉറപ്പുനൽകുന്നു', ഡൊമിനോസിന്റെ പ്രസ്താവനയിൽ പറയുന്നു.

Keywords:  Domino’s India clarifies after photos of mops hanging above trays of pizza dough goes viral, National, Bangalore, News, Top-Headlines, Latest-News, Food, Social-Media, Twitter, Post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia