Death threat | മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
Aug 15, 2022, 17:16 IST
മുംബൈ: (www.kvartha.com) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗന്‍ഡേഷന്‍ ആശുപത്രിയിലെ ലാന്‍ഡ് നമ്പറിലേക്ക് തിങ്കാളാഴ്ച രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നാല് തവണ വിളിച്ച് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് ബോറിവാലിയില്‍നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. 56 കാരനായ വിഷ്ണു ഭോമികിനെയാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭോമികിനെ പിടികൂടിയത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നു. മുംബൈ പൊലീസ് ഉദ്യോഗസ്ഥരായ സചിന്‍ വാസെ അടക്കമുള്ള പത്ത് പേരായിരുന്നു ഈ കേസിലെ പ്രതികള്‍.
Keywords: Death threat to Mukesh Ambani: Suspect detained in Mumbai’s Dahisar, Mumbai, News, Business Man, Mukesh Ambani, Life Threat, Police, Custody, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.