ജംഷഡ്പൂര്‍: (www.kvartha.com) ഒളിച്ചോടി വിവാഹം കഴിക്കുന്നത് തടഞ്ഞ മാതാപിതാക്കളെ 15കാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് ചുറ്റികയും പ്രഷര്‍ കുകറും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയില്‍ ടെല്‍കോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനിഫിറ്റില്‍ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് സൂപ്രണ്ട് കെ വിജയ് ശങ്കര്‍ പറയുന്നത്:
ഞായറാഴ്ച നടന്ന സംഭവത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അയല്‍വാസികള്‍ ദമ്പതികളുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബിര്‍സാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓംനഗറിലെ വാടകവീട്ടില്‍ നിന്നുമാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങുന്ന സമയത്ത് കാമുകനൊപ്പം വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ പെണ്‍കുട്ടി തയാറെടുത്തിരുന്നു. വിവാഹം കഴിക്കാനൊയിരുന്നു പദ്ധതി. എന്നാല്‍ ഈ സമയം രക്ഷിതാക്കള്‍ ഉണരുകയും പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇതോടെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് 42 ഉം 35 ഉം പ്രായമുള്ള മാതാപിതാക്കളെ ചുറ്റികയും പ്രഷര്‍ കുകറും ഉപയോഗിച്ച് മര്‍ദിക്കുകയും ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു. കൃത്യത്തിനുശേഷം കാമുകനൊപ്പം സ്‌കൂടറില്‍ രക്ഷപ്പെട്ട പെണ്‍കുട്ടി ഇയാളുടെ വാടക വീട്ടിലേക്കാണ് പോയത്.
കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, രക്തം പുരണ്ട പ്രഷര്‍ കുകര്‍, രക്ഷപ്പെടാനുപയോഗിച്ച സ്‌കൂടര്‍ എന്നിവ പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിക്കും കാമുകനുമെതിരെ സെക്ഷന്‍ 302 (Murder) ഉള്‍പെടെയുള്ള ഐപിസിയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വീടിന്റെ പ്രധാന ഗേറ്റ് പുറത്ത് നിന്ന് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് ദമ്പതികളുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ വ്യാവസായിക നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായും പിടിഐ റിപോര്‍ട് ചെയ്തു.
Keywords: Dead Body Found In House, Jharkhand, News, Parents, Arrested, Killed, Police, National.