Student died | 'കുടിവെള്ള പാത്രത്തിൽ തൊട്ടു; ദളിത് വിദ്യാർഥിയെ അധ്യാപകൻ അടിച്ചുകൊന്നു'; കേസെടുത്ത് പൊലീസ്
Aug 14, 2022, 11:45 IST
ജയ്പൂര്‍: (www.kvartha.com) കുടിവെള്ള പാത്രത്തില്‍ തൊട്ട ദളിത് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധ്യാപകന്‍ മര്‍ദിച്ചു കൊന്നതായി പരാതി. രാജസ്താനിലെ ജലോര്‍ ജില്ലയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. അഹ്‍മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചത്. ജൂലൈ 20ന് കുടിവെള്ളം വച്ചിരുന്ന പാത്രത്തില്‍ മകൻ തൊട്ടത് അധ്യാപകന്‍ ചൈല്‍ സിംഗിനെ പ്രകോപിപ്പിക്കുകയും അദ്ദേഹം അവനെ മര്‍ദിക്കുകയും നില ഗുരുതരമായി മാറുകയും ചെയ്തു എന്ന് മരിച്ച കുട്ടിയുടെ പിതാവ് ദേവറാം പറഞ്ഞു.
'ജാതിവിവേചനത്തിന്റെ പേരില്‍ എന്റെ മകനെ സ്‌കൂളില്‍ വെച്ച് മര്‍ദിച്ചു. മര്‍ദനത്തിന് ശേഷം അവന്റെ ആരോഗ്യം വഷളാകാന്‍ തുടങ്ങി, അതോടെ അവനെ ജലോര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഉദയ്പൂരിലേക്ക് റഫര്‍ ചെയ്തു. അവിടെയും ആരോഗ്യം മെച്ചപ്പെടാത്തതിനാല്‍ അഹ്‍മദാബാദിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെ ശനിയാഴ്ച ഉച്ചയോടെ മരിച്ചു', ദേവറാം പറഞ്ഞു.
മര്‍ദനത്തിനിടെ കുട്ടിയുടെ ചെവിയിലെ ഞരമ്പ് പൊട്ടിയെന്നാണ് പ്രാഥമിക റിപോര്‍ട്. കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ, പ്രതിയായ അധ്യാപകന്‍ ചൈല്‍ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലാണ് സംഭവം. സരസ്വതി വിദ്യാ മന്ദിറിലാണ് കുട്ടി പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ബ്ലോക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെന്ന് ജലൂര്‍ എസ്പി ഹര്‍ഷവര്‍ധന്‍ അഗര്‍വാള്‍ പറഞ്ഞു.
Keywords: Dalit boy dies after assault by school teacher for touching pot of water in Rajasthan, National, News, Top-Headlines, Jaipur, School, Student,Complaint, Hospital, Teacher, Case, Police, Report, Investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.