ബര്‍മിങ്ഹാം: (www.kvartha.com) കോമന്‍വെല്‍ത് ഗെയിംസ് ജൂഡോയില്‍ സ്‌കോട്ലന്‍ഡിന്റെ സാറ അഡ്‌ലിങ്ടനോട് പൊരുതിക്കീഴടങ്ങി തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് മാനുവിന് അവസാന നിമിഷം സ്വര്‍ണം കൈവിട്ടത്. മത്സരത്തിന്റെ തുടക്കത്തില്‍ മുന്നിട്ടുനിന്ന ഇന്‍ഡ്യന്‍ താരത്തെ അവസാന ഘട്ടത്തില്‍ മലര്‍ത്തിയടിച്ച സാറ അഡ്‌ലിങ്ടന്‍ സ്വര്‍ണം നേടുകയായിരുന്നു.
കോമണ്‍ വെല്‍ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ലവ്പ്രീത് സിങ് വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയര്‍ത്തിയത്. സ്‌നാചില്‍ 163 കിലോ ഉയര്‍ത്തി ദേശീയ റെകോഡ് കുറിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 192 കിലോയും. 109ന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഗുര്‍ദീപ് സിങ്ങും വെങ്കലം നേടി. 390 കിലോയാണ് ആകെ ഉയര്‍ത്തിയത്.
ഭാരോദ്വഹനത്തില്‍ മൂന്ന് സ്വര്‍ണമുള്‍പെടെ 10 മെഡലുകളാണ് ഇന്‍ഡ്യ ബര്‍മിങ്ഹാമില്‍ നേടിയത്. ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ വെയ്ല്‍സിന്റെ ഹെലന്‍ ജോണ്‍സിനെ നിഖാത്ത് വീഴ്ത്തി (50). സെമിയില്‍ ഇന്‍ഗ്ലന്‍ഡിന്റെ സവാന്ന ആല്‍ഫി സ്റ്റബ്ലിയാണ് എതിരാളി. ശനിയാഴ്ചയാണ് മത്സരം.
തേജസ്വിന്‍ ശങ്കറിന് ഹൈജമ്പില്‍ വെങ്കലം ലഭിച്ചു. 2.22 മീറ്റര്‍ ചാടിയാണ് നേട്ടം. 2022 കോമന്‍വെല്‍ത് അത്ലറ്റിക്സിലെ ഇന്‍ഡ്യയുടെ ആദ്യ മെഡലാണ് ഇത്. ഹൈജമ്പില്‍ കോമന്‍വെല്‍ത് ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനാണ്. ആദ്യ ചാട്ടത്തില്‍ 2.10 മീറ്ററാണ് 23 കാരന്‍ മറികടന്നത്. തുടര്‍ന്ന് 2.15, 2.19, 2.22 മീറ്റര്‍. ഒടുവില്‍ 2.25 മീറ്റര്‍ മറികടക്കുന്നതില്‍ പരാജയപ്പെട്ടു. ന്യൂസിലന്‍ഡിന്റെ ഹാമിഷ് കെര്‍ (2.25) സ്വര്‍ണം നേടി. ഓസ്ട്രേലിയക്കാരന്‍ ബ്രെന്‍ഡന്‍ സ്റ്റാര്‍കിനാണ് വെള്ളി.
Keywords: News,World,international,Commonwealth-Games,Sports,Top-Headlines, Trending, CWG 2022: Tulika Maan wins silver in women's 78kg judo eventTulika Maan shines at the Birmingham games! Congratulations to her on winning the Silver medal in Judo. This medal is yet another accolade in her distinguished sporting career. Wishing her the very best for her upcoming endeavours. pic.twitter.com/18AAHaMV0t
— Narendra Modi (@narendramodi) August 3, 2022