Follow KVARTHA on Google news Follow Us!
ad

Seized narcotics | കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; '9.590 കിലോഗ്രാം ഹെറോയിനും കൊകെയ്‌നും എത്തിച്ചത് എത്യോപ്യയില്‍ നിന്ന്'

Customs sleuths seize narcotics worth Rs 100 crore at Chennai airport #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) അഡിസ് അബാബയില്‍ നിന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 100 കോടി രൂപ വിലമതിക്കുന്ന 9.590 കിലോഗ്രാം ഹെറോയിനും കൊകെയ്‌നും ചെന്നൈ എയര്‍ കസ്റ്റംസ് പിടികൂടി.
                
Customs sleuths seize narcotics worth Rs 100 crore at Chennai airport, National, Chennai,News, Top-Headlines, Latest-News, Customs, Airport, Seized, Arrest.

    
എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് (AIU) ഉദ്യോഗസ്ഥന്‍ അനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ഓഗസ്റ്റ് 11ന് എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ അഡിസ് അബാബയില്‍ നിന്ന് എത്തിയ ഇന്‍ഡ്യന്‍ യാത്രക്കാരനായ ഇഖ്ബാല്‍ ബി ഉറന്താടിയെ എഐയു ഉദ്യോഗസ്ഥര്‍ തടയുകയും 100 കോടി രൂപ വിലമതിക്കുന്ന 9.590 കിലോഗ്രാം ഭാരമുള്ള ഹെറോയിനും കൊകെയ്നും പിടികൂടിയതായും ചെന്നൈ എയര്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

'ഇഖ്ബാല്‍ ബാശ ഉറന്താടി എന്ന യാത്രക്കാരനെ പരിശോധിച്ചപ്പോള്‍ ഇയാളുടെ ചെക്-ഇന്‍ ബാഗേജില്‍ 100 കോടി രൂപ വിലമതിക്കുന്ന 9.590 കിലോഗ്രാം ഭാരമുള്ള കൊകെയ്ന്‍, ഹെറോയിന്‍ എന്നിവ പാദരക്ഷകളില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. 1985ലെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് (NDPS) ആക്ട് പ്രകാരമാണ് ഇവ പിടിച്ചെടുത്തത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു', ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Keywords: Customs sleuths seize narcotics worth Rs 100 crore at Chennai airport, National, Chennai,News, Top-Headlines, Latest-News, Customs, Airport, Seized, Arrest.
< !- START disable copy paste -->

Post a Comment