Follow KVARTHA on Google news Follow Us!
ad

Wild Animals | പാഴ്‌സല്‍ അനങ്ങുന്നത് കണ്ട് പരിശോധന; ആഫ്രികയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ് അടക്കം 23 അപൂര്‍വയിനം വന്യമൃഗങ്ങളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍

Customs seize rare species of wild animals at Chennai airport#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) ആഫ്രികയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ് അടക്കം 23 അപൂര്‍വയിനം വന്യമൃഗങ്ങളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബാങ്കോകില്‍നിന്ന് എത്തിയ തായ് എയര്‍വേയ്‌സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ചപ്പോഴാണ് മൃഗങ്ങളെ കണ്ടെത്തിയത്. 

തമിഴ്‌നാട് സ്വദേശിയുടെ പാഴ്‌സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യത്തെ പാകേജില്‍നിന്ന് കണ്ടെത്തിത് ആഫ്രികയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങായിരുന്നു. ചോക്ലേറ്റുകള്‍ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്. അടുത്ത പെട്ടിയില്‍ നിന്ന് 15 രാജവെമ്പാലകള്‍, മറ്റൊരു പെട്ടിയില്‍ അഞ്ച് പെരുമ്പാമ്പുകളും അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകളെയും കണ്ടെത്തി. 

ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോകിലേക്ക് തന്നെ തിരിച്ചയച്ചതായും ചെന്നൈയില്‍ പാഴ്‌സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. 

News,National,India,chennai,Animals,Seized,Customs,Flight,Airport,Top-Headlines,Drugs, Customs seize rare species of wild animals at Chennai airport


അതേസമയം, എത്യോപ്യയില്‍ നിന്നെത്തിയ ഇക്ബാല്‍ പാഷ എന്നയാളില്‍ നിന്ന് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകളും പിടികൂടി. 6.02 കിലോഗ്രാം കൊകെയ്ന്‍, 3.57 കിലോഗ്രാം ഹെറോയ്‌നുമാണ് പിടികൂടിയതെന്നും ചെന്നൈ വിമാനത്താവളത്തില്‍ ഇതാദ്യമാണ് ഇത്രയും കൂടിയ അളവില്‍ മയക്കുമരുന്ന് ഒരാളില്‍ നിന്ന് പിടികൂടുന്നതെന്നും കസ്റ്റംസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Keywords: News,National,India,chennai,Animals,Seized,Customs,Flight,Airport,Top-Headlines,Drugs, Customs seize rare species of wild animals at Chennai airport

Post a Comment