Follow KVARTHA on Google news Follow Us!
ad

Cryptocurrency scam | തളിപറമ്പിലെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ ഒടുവില്‍ പൊലിസ് കേസെടുത്തു; അബിനാസ് വിദേശത്തേക്ക് മുങ്ങാതിരിക്കാന്‍ നിരീക്ഷണമേര്‍പെടുത്തും

Cryptocurrency scam in Taliparamba; Police registered case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ വാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളിപറമ്പ്: (www.kvartha.com) തളിപ്പറമ്പില്‍ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചു പണവുമായി മുങ്ങിയ 22 വയസുകാരനെതിരെ പൊലിസ് ഒടുവില്‍ കേസെടുത്തു. തളിപറമ്പ് കാക്കത്തോട്ടില്‍ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനം നടത്തിവരുകയും ഒരു സുപ്രഭാതത്തില്‍ മുങ്ങുകയും ചെയ്ത അബിനാസിനെതിരെയും ഇയാളുടെ പാര്‍ട്ണറെന്നും മാനേജരുമെന്നും വിശേഷിപ്പിക്കുന്ന കെ പി സുഹൈറിനെതിരെയുമാണ് പൊലിസ് കേസെടുത്തത്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പി സുഹൈര്‍, മുഹമ്മദ് അബിനാസ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. ഇപ്പോള്‍ ഒളിവിലുള്ള അബിനാസ് രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ ഇയാള്‍ക്കായി ലുകൗട് നോടീസിറക്കാന്‍ ആലോചിക്കുന്നുണ്ട്. അബിനാസ് എവിടെയുണ്ടെന്ന് കൂട്ടാളിയായ സുഹൈറിന് അറിയാമെന്നാണ് സൂചന. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഗുരുതരമായ സാമ്പത്തിക വഞ്ചനാകുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

പുളിപറമ്പ് സുമയ്യ മന്‍സിലില്‍ എം മദനിയുടെ പരാതിയിലാണ് പൊലിസ് ഇപ്പോള്‍ കേസെടുത്തത്. കഴിഞ്ഞ ജൂലൈ 17ന് പ്രതികള്‍ നടത്തിവന്ന ക്രിപ്റ്റോകറന്‍സി സ്ഥാപനത്തില്‍ വന്‍ലാഭവിഹിതം ഓഫര്‍ ചെയ്ത് നാലുലക്ഷം രൂപ നിക്ഷേപിച്ചുവെങ്കിലും പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് കേസ്. തളിപറമ്പ് മാര്‍കറ്റിലെ മത്സ്യവ്യാപാരിയാണ് മദനി. കഴിഞ്ഞ മാസം ജൂലായ് 27-നാണ് ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ നിരവധി ഇടപാടുകാരെ വഞ്ചിച്ചുവെന്ന പരാതി ഉയര്‍ന്നത്.

നൂറുകോടിരൂപയുടെ തട്ടിപ്പു നടന്നുവെന്ന് പരാതിയുയര്‍ന്നുവെങ്കിലും പൊലിസ് അന്വേഷണത്തില്‍ ഇപ്പോള്‍ 20 കോടിയുടെ തട്ടിപ്പു നടന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. രേഖയോ കൃത്യമായ സോഴ്സോയില്ലാത്ത പണമായതിനാല്‍ കൂടുതലാളുകള്‍ പരാതിയുമായി വരാന്‍ മടിക്കുന്നുവെന്നാണ് സൂചന. പണത്തിന്റെ ഉറവിടം പൊലിസ് അന്വേഷിക്കുന്നതിനാലാണ് കൂടുതല്‍ പരാതി അബിനാസിനെ ഉയരാന്‍ മടിക്കുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 420,406 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു. 30ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്താണ് തളിപറമ്പ് നഗരത്തില്‍ ഒരു തട്ടിക്കൂട്ടുസ്ഥാപനം തുടങ്ങി 22 വയസുകാരന്‍ നിരവധിയാളുകളില്‍ ഒരുലക്ഷം മുതല്‍ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്. ആദ്യമൊക്കെ ചിലര്‍ക്ക് ലാഭവിഹിതം കിട്ടിയിരുന്നുവെങ്കിലും പിന്നീട് ലഭിക്കാതയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Kerala, News, Latest-News, Top-Headlines, Police, Case, Kannur,Cryptocurrency scam in Taliparamba; Police registered case.

അബിനാസ്

നാട്ടില്‍ നിന്നും മുങ്ങുന്ന ദിവസം വരെ 40ലക്ഷം രൂപ ഇയാള്‍ ഒരാളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചതായി പരാതിയുണ്ട്. കെ പി സുഹൈര്‍ മുേഖനയാണ് തളിപറമ്പിന്റെ പുറത്തു നിന്നും പണം സമാഹരിച്ചത്. അബിനാസ് മുങ്ങിയതിനെ തുടര്‍ന്ന് സുഹൈറിനെ നിക്ഷേപകരില്‍ ചിലര്‍ തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിച്ചതിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. സുഹൈറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ റിമാന്‍ഡിലാണ്.

Kerala, News, Latest-News, Top-Headlines, Police, Case, Kannur,Cryptocurrency scam in Taliparamba; Police registered case.

കെ പി സുഹൈര്‍

തളിപറമ്പില്‍ നടന്ന ക്രിപ്റ്റോകറന്‍സി തട്ടിപ്പില്‍ യുവാവ് 15-മുതല്‍ 20 കോടിരൂപ വരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ മുങ്ങിയതിനു ശേഷം കാക്കത്തോടിലെ ഓഫീസ് അടഞ്ഞുകിടക്കുകയാണ് ജീവനക്കാരെയും കാണാനില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. അബിനാസ് എറണാകുളത്തേക്ക് മുങ്ങിയിരിക്കുകയാണെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാള്‍ അവിടെ നിന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും കേസ് നല്‍കിയാല്‍ പണം തിരിച്ചുകിട്ടില്ലെന്നു നിക്ഷേപകര്‍ ഓര്‍ക്കണമെന്ന് മുന്നറിയിപ്പു നല്‍കികൊണ്ടു ഇന്‍സ്റ്റന്റ് ഗ്രാം വീഡിയോ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പലരും പരാതി നല്‍കാന്‍ മടികാണിച്ചത്.

നോടുനിരോധനത്തിനു ശേഷം കേന്ദ്രസര്‍കാര്‍ കള്ളപണത്തിനെതിരെ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയതോടെയാണ് ഇത്തരം ഉഡായിപ്പു ബിസിനസുകളില്‍ ആളുകള്‍ അമിത ലാഭം കൊയ്യാനെന്ന വ്യാമോഹത്തില്‍ പണമിറക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്നാണ് പലരും ഇത്തരം തീവെട്ടികൊള്ളയും വഞ്ചനയും നടത്തുന്ന നിക്ഷേപകെണികളില്‍ വീണുപോകുന്നത്. കണ്ണൂര്‍ ജില്ലകേന്ദ്രീകരിച്ചു നേരത്തെ മോറിസ് കോയിന്‍ ഇടപാടിലൂടെ നൂറുകോടിയിലേറെ തട്ടിയ മലപ്പുറം സ്വദേശിയുള്‍പ്പെടെ പന്ത്രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

Keywords: Kerala, News, Latest-News, Top-Headlines, Police, Case, Kannur,Cryptocurrency scam in Taliparamba; Police registered case.
< !- START disable copy paste -->

Post a Comment