Follow KVARTHA on Google news Follow Us!
ad

CWG | കോമണ്‍വെല്‍ത് ഗെയിംസ്: 9-ാം ദിനത്തില്‍ അത്ലറ്റിക്സില്‍ ഇന്‍ഡ്യയ്ക്ക് 2 മെഡലുകള്‍ കൂടി; നടത്തത്തില്‍ പ്രിയങ്കയ്ക്കും സ്റ്റീപിള്‍ ചേസില്‍ അവിനാഷിനും വെള്ളി; ചരിത്രം സൃഷ്ടിച്ച് വനിതാ ക്രികറ്റ് ടീം ഫൈനലില്‍

CWG Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബര്‍മിംഗ്ഹാം: (www.kvartha.com) കോമണ്‍വെല്‍ത് ഗെയിംസിന്റെ ഒമ്പതാം ദിനം അത്ലറ്റിക്സില്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. വനിതാ ക്രികറ്റ് ടീം ഇന്‍ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നത് ഇന്‍ഡ്യയ്ക്ക് ഇരട്ടി മധുരമായി. ഇതോടെ കോമണ്‍വെല്‍ത് ഗെയിംസ് ചരിത്രത്തിലെ ആദ്യ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ് വനിതാ ക്രികറ്റ് താരങ്ങള്‍.
              
Latest-News, World, Top-Headlines, Commonwealth-Games, Sports, India, Cricket, England, Commonwealth Games 2022, Commonwealth Games Day 9, India Women's Cricket Team Beat England, Priyanka, Avinash, CWG, Commonwealth Games Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash.

അത്ലറ്റിക്സില്‍ വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡല്‍ നേടി. ഇതിന് പിന്നാലെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്ലെയും വെള്ളി നേടി. ഈ രണ്ട് മെഡലുകളോടെ, അത്ലറ്റിക്സില്‍ ഇന്‍ഡ്യയുടെ മെഡലുകള്‍ നാലായി. നേരത്തെ ഹൈജംപില്‍ തേജസ്വിന്‍ ശങ്കറും ലോങ്ജംപില്‍ മുരളി ശ്രീശങ്കറും മെഡല്‍ നേടിയിരുന്നു. തേജസ്വിന്‍ വെങ്കലവും ശ്രീശങ്കര്‍ വെള്ളിയുമാണ് സ്വന്തമാക്കിയത്. കോമണ്‍വെല്‍ത് ഗെയിംസില്‍ ഒമ്പത് സ്വര്‍ണവും പത്ത് വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പെടെ 28 മെഡലുകള്‍ ഇന്‍ഡ്യ ഇതുവരെ നേടിയിട്ടുണ്ട്.

10,000 മീറ്ററില്‍ പ്രിയങ്കയുടെ വിസ്മയ നടത്തം
              
Latest-News, World, Top-Headlines, Commonwealth-Games, Sports, India, Cricket, England, Commonwealth Games 2022, Commonwealth Games Day 9, India Women's Cricket Team Beat England, Priyanka, Avinash, CWG, Commonwealth Games Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash.

വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി 43.38 മിനിറ്റില്‍ പൂര്‍ത്തിയാക്കിയാണ് വെള്ളി നേടിയത്. ഓസ്ട്രേലിയയുടെ ജെമീമ 42.34 മിനിറ്റില്‍ നടന്നെത്തി സ്വര്‍ണം നേടി. അതേ സമയം കെനിയയുടെ എമിലി 43.50.86 മിനിറ്റില്‍ മൂന്നാമതെത്തി. ആദ്യ നാല് മിനിറ്റ് പ്രിയങ്ക മുന്നിലായിരുന്നുവെങ്കിലും പിന്നീട് ഓസ്ട്രേലിയയുടെ ജെമീമ ലീഡ് നേടി.

3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ അവിനാശിന്റെ റെകോര്‍ഡ് മെഡല്‍
               
Latest-News, World, Top-Headlines, Commonwealth-Games, Sports, India, Cricket, England, Commonwealth Games 2022, Commonwealth Games Day 9, India Women's Cricket Team Beat England, Priyanka, Avinash, CWG, Commonwealth Games Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്ലെ 8.11.20 മിനിറ്റില്‍ അവിനാഷ് ഓട്ടം പൂര്‍ത്തിയാക്കി. ഇതോടൊപ്പം മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയ റെകോര്‍ഡും കുറിച്ചു. സ്വര്‍ണമെഡല്‍ ജേതാവ് എബ്രഹാം കിബിവോട്ടിന് 0.5 സെക്കന്‍ഡ് പിന്നിലായിരുന്നു അദ്ദേഹം. 8.11.15 മിനിറ്റില്‍ കെനിയയുടെ എബ്രഹാം ഓട്ടം പൂര്‍ത്തിയാക്കി. അതേ സമയം കെനിയയുടെ തന്നെ അമോസ് സെറെം 8.16.83 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കി വെങ്കലം നേടി.

ക്രികറ്റില്‍ വനിതകളുടെ തേരോട്ടം
             
Latest-News, World, Top-Headlines, Commonwealth-Games, Sports, India, Cricket, England, Commonwealth Games 2022, Commonwealth Games Day 9, India Women's Cricket Team Beat England, Priyanka, Avinash, CWG, Commonwealth Games Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash.

വനിതകളുടെ ക്രികറ്റില്‍ സെമിഫൈനല്‍ മത്സരത്തില്‍ ഇന്‍ഗ്ലണ്ടിനെ നാല് റണ്‍സിനാണ് ഇന്‍ഡ്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്‍ഡ്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ഇന്‍ഡ്യയ്ക്കായി ടി മന്ദാന 32 പന്തില്‍ 61 റണ്‍സും ജെമീമ റോഡ്രിഗസ് 31 പന്തില്‍ 44 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്‍ഗ്ലണ്ടിന് 20 ഓവറില്‍ ആറ് വികറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്‍ഡ്യക്കായി സ്നേഹ് റാണ രണ്ട് വികറ്റ് വീഴ്ത്തി.

Keywords: Latest-News, World, Top-Headlines, Commonwealth-Games, Sports, India, Cricket, England, Commonwealth Games 2022, Commonwealth Games Day 9, India Women's Cricket Team Beat England, Priyanka, Avinash, CWG, Commonwealth Games Day 9: India Women's Cricket Team Beat England, Enters Finals; Silver for Priyanka, Avinash.
< !- START disable copy paste -->

Post a Comment