ന്യൂഡെല്‍ഹി: (www.kvartha.com) വ്യായാമശാലയില്‍വച്ച് സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. ട്രെഡ്മിലില്‍ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ (എയിംസ്) ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ടിസ്റ്റായ സുനില്‍ പാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് താഴെ വീഴുകയായിരുന്നുവെന്നും ഉടന്‍തന്നെ അദ്ദേഹത്തിന്റെ ട്രെയ്‌നര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് വിവരം. അവിടെവച്ച് രണ്ടുതവണ സിപിആര്‍ നല്‍കി. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.