Student reveals | 'സൗജന്യമായി മയക്കുമരുന്ന് നൽകി ലൈംഗിക ചൂഷണത്തിനിരയാക്കി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 9-ാം ക്ലാസ് വിദ്യാർഥിനി
Aug 10, 2022, 12:01 IST
കണ്ണൂര്‍: (www.kvartha.com) സ്കൂളുകളിൽ മയക്കുമരുന്ന് വ്യാപനം പടരുമ്പോഴും നോക്കുകുത്തിയായി പൊലീസും അധികൃതരും. സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കണ്ണൂരിൽ ഒമ്പതാം ക്ലാസുകാരി രംഗത്തു വന്നതോടെയാണ് മയക്കുമരുന്ന് റാകറ്റ് വിദ്യാർഥികളിൽ എത്ര ആഴത്തിലാണ് പിടിമുറുക്കിയതെന്നതിന്റെ ഭീകരമുഖം പുതുതായി പുറത്തുവന്നത്.
നഗരത്തിൽ പ്രവർത്തിക്കുന്ന പ്രൈം 21 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരയായ പെൺകുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറയുന്നു. മറ്റാര്‍ക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്ന് കുട്ടിയുടെ പിതാവും വ്യക്തമാക്കി. മയക്കുമരുന്ന് വലയിൽ കുട്ടിയെ കുരുക്കിയ റാകറ്റിനെ കുറിച്ച് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കു പിന്നില്‍ വലിയ ലഹരി മാഫിയയുണ്ടെന്ന് കുടുംബം ആരോപിച്ചു.
'എംഡിഎംഎ , കൊകെയ്ൻ ഉള്‍പെടെയുള്ള ലഹരി വസ്തുക്കളാണ് സംഘം സൗജന്യമായി നല്‍കുന്നത്. ആദ്യം സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നല്‍കിയത്. ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉള്‍പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു', പെണ്‍കുട്ടി പറഞ്ഞു.
ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലില്‍ രക്ഷപെട്ടതായും പെണ്‍കുട്ടി വ്യക്തമാക്കി. ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗണ്‍സലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണു പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കള്‍ പറഞ്ഞു. ഫോടോകളും വീഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ഇവർ അറിയിച്ചു.
കേസിലെ പ്രതിയായ ആൺകുട്ടി ഇപ്പോൾ വയനാട് ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ കുട്ടി സിന്തറ്റിക് മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് മാത്രമല്ല വിൽപനയും നടത്തി വന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ വൻ മയക്കുമരുന്ന് റാകറ്റിനെ പിടികൂടിയിരുന്നു. രണ്ടു കിലോ സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയ കേസിൽ 11 പേർ ഇപ്പോൾ റിമാൻഡിലാണ്. ഇതിൽ രണ്ടു ദമ്പതികളും പ്രതികളായുണ്ട്. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് പറയുന്ന പെൺകുട്ടി റീ അഡിക്ഷൻ കേന്ദ്രത്തിൽ നിന്നും ചികിത്സ നേടി ലഹരി വിമുക്തയായിട്ടുണ്ട്.

Keywords: Class 9 student reveals about drug gangs, Kerala, Kannur, News, Top-Headlines, Student, School, Police, Drugs, Gang, Latest-News, POCSO, Remand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.