Follow KVARTHA on Google news Follow Us!
ad

Award | സി കെ പണിക്കര്‍ സ്മാരക പുരസ്‌ക്കാരം കണ്ണൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Award,Dance,Press meet,Kerala,
കണ്ണൂര്‍: (www.kvartha.com) കലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി സി കെ പണിക്കര്‍ സ്മാരക ട്രസ്റ്റ് വൈഖരി സംഗീത വിദ്യാലയം നല്‍കിവരുന്ന സി കെ പണിക്കര്‍ സ്മാരക പുരസ്‌ക്കാരത്തിന് പ്രശസ്ത നൃത്താധ്യാപകനായ കണ്ണൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അര്‍ഹനായി. 

ക്ലാസികല്‍ നൃത്ത രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നൃത്തരംഗത്തെ സമഗ്രസംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌ക്കാരമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

CK Panicker Memorial Award to Kannur Balakrishnan Master, Kannur, News, Award, Dance, Press meet, Kerala

നൂപുരം അകാദമി ഓഫ് ഇന്‍ഡ്യന്‍ ക്ലാസികല്‍ ഡാന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ കണ്ണൂര്‍ ബാലകൃഷ്ണണ്‍ മാസ്റ്റര്‍ കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി നൃത്താഭ്യസനം ചെയ്തുവരുന്നു. കൂടാതെ ഇരുപതിലേറെ സംഗീതനാടകങ്ങളും നൃത്ത ശില്‍പങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണൂരിന്റെ നൃത്ത സംഗീത പാരമ്പര്യത്തെ പരാമര്‍ശിക്കുന്ന 'വടക്കിന്റെ നൂപുര ധ്വനികള്‍' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

15 ന് രാവിലെ വൈഖരി ശ്രുതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള സാഹിത്യ അകാദമി അംഗവും പ്രശസ്ത എഴുത്തുകാരനുമായ ടിപി വേണുഗോപാല്‍ പുരസ്‌ക്കാരം സമര്‍പിക്കും. ചടങ്ങില്‍ സംഗീതജ്ഞന്‍ ഡോ. സി വേണുഗോപാല കൃഷ്ണന്‍ മാസ്റ്റര്‍, നാട്യാചാര്യന്‍ എന്‍ വി കൃഷ്ണന്‍ മാസ്റ്റര്‍, കഥകളി കലാകാരന്‍ വെള്ളോറ സുകുമാരന്‍, നൃത്താധ്യാപിക മനോരമ ബാലകൃഷ്ണന്‍, എഫ് മ്യൂസിക് റാങ്ക് ജേതാവ് എം ടി മസ്ജിമ, കുഞ്ഞുഗായിക ദ്വിതിക സനൂപ്, വ്യവസായി മലബാര്‍ രമേശന്‍ എന്നിവരെ ആദരിക്കും.

വൈഖരി സംഗീതവിദ്യാലയം പ്രസിഡന്റ് ടി നാരായണന്‍, കെ വി ശ്രീധരന്‍, ഡോ.സി ഭാനുമതി, ഡോ. സി രഘുനാഥ്, വൈഖരി സംഗീത വിദ്യാലയം സെക്രടറി ധനഞ്ജയന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വൈഖരി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നയിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സി കെ പണിക്കര്‍ സ്മാരക ട്രസ്റ്റ് വൈഖരി സംഗീതവിദ്യാലയം ഡയറക്ടര്‍ ഡോ. കാഞ്ഞങ്ങാട് സി രാമചന്ദ്രന്‍, ട്രസ്റ്റ് ഭാരവാഹികളായി ടി നാരായണന്‍, ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: CK Panicker Memorial Award to Kannur Balakrishnan Master, Kannur, News, Award, Dance, Press meet, Kerala.

Post a Comment