തായ്പേയ്: (www.kvartha.com) യുഎസ് ഹൗസ് സ്പീകര്‍ നാന്‍സി പെലോസിയുടെ തായ്പേയ് സന്ദര്‍ശനത്തിന് പിന്നാലെ ചൈന - തായ് വാന്‍ സംഘര്‍ഷാവസ്ഥ മുറുകിയ നിലയിലാണ്. തായ് വാന്റെ കിഴക്കന്‍ തീരത്തെ കടലിലേക്ക് ചൈന മിസൈല്‍ പരീക്ഷണവും നടത്തിയതോടെ കടലിടുക്കില്‍ സമാധാനം നിലനിര്‍ത്തണമെന്നും സൈനികാഭ്യാസം ഉടന്‍ അവസാനിപ്പിക്കണമെന്നും അമേരികയ്‌ക്കൊപ്പം ഓസ്ട്രേലിയയും ജപാനും ആവശ്യപ്പെട്ടു.
അമേരികന്‍ സ്പീകര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനവും പ്രസിഡന്റ് സായ് ഇംഗ്-വെനും മറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്വയംഭരണാധികാരമുള്ള ജനാധിപത്യ ദ്വീപിനെ ബലപ്രയോഗത്തിലൂടെയാണെങ്കില്‍ പോലും ചൈനയുമായി ഏകീകരിക്കുമെന്നാണ് നിലപാട്. തായ്‌പേയ് സന്ദര്‍ശനത്തിന് മറുപടിയായി ചൈന വലിയ തോതിലുള്ള സൈനികാഭ്യാസങ്ങള്‍ ആരംഭിച്ചു. തായ് വാന് ചുറ്റുമുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു.
55-ാമത് ആസിയാന്‍ വിദേശകാര്യ മന്ത്രിമാരുടെ മാര്‍ജിനില്‍ കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കെന്‍, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപനീസ് വിദേശകാര്യ മന്ത്രി ഹയാഷി യോഷിമാസ എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.
തായ് വാന്‍ കടലിടുക്കിലുടനീളം സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത സെക്രടറിയും വിദേശകാര്യ മന്ത്രിമാരും ആവര്‍ത്തിച്ച് ഉറപ്പിച്ചു.