ആലപ്പുഴ: (www.kvartha.com) ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ചേര്‍ത്തല പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് സംഭവം. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. കുടുംബ ക്ഷേത്രമായ ഇവിടെ ചൊവ്വാഴ്ച സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു.
വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേന ഉള്‍പെടെ ക്ഷേത്ര പരിസരത്തെത്തി തീപിടുത്തത്തിന്റെ കാരണം പരിശോധിക്കുകയാണ്. കരിമരുന്ന് സൂക്ഷിച്ചതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടര്‍ന്നത്.