Follow KVARTHA on Google news Follow Us!
ad

Instalments | സംസ്ഥാന സര്‍കാരുകള്‍ക്ക് നികുതി വിഭജനത്തിന്റെ 2 ഗഡു കേന്ദ്രസര്‍കാര്‍ അനുവദിച്ചു; കേരളത്തിന് 2,245.84 കോടി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,National,
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന സര്‍കാരുകള്‍ക്ക് രണ്ട് ഗഡുക്കളായി നികുതി വിഹിതം അനുവദിച്ചു. 2022 ഓഗസ്റ്റ് 10-ന് 1,16,665.75 കോടി രൂപയാണ് കൊടുത്തത്. 

സാധാരണ പ്രതിമാസ വിഹിതം 58,332.86 കോടി രൂപയാണ് നല്‍കാറുള്ളത്. സംസ്ഥാനങ്ങളുടെ മൂലധന-വികസന ചെലവുകള്‍ ത്വരിതപ്പെടുത്തുന്നതിന് ഇത് ഉപകരിക്കും.

സംസ്ഥാനാടിസ്ഥാനത്തില്‍ അനുവദിച്ച തുകകളുടെ പട്ടിക

Centre releases 2 instalments of tax devolution to state govts amounting to Rs 1.16 lakh crore, New Delhi, News, Politics, National

ആന്ധ്രാപ്രദേശ്- 4,721.44 കോടി, അരുണാചല്‍ പ്രദേശ്- 2,049.82കോടി, അസം- 3,649.30 കോടി, ബിഹാര്‍- 11,734.22 കോടി, ഛത്തീസ് ഗഡ്- 3,974.82 കോടി, ഗോവ- 450.32 കോടി, ഗുജറാത്- 4,057.64 കോടി, ഹരിയാന- 1,275.14 കോടി, ഹിമാചല്‍ പ്രദേശ്- 968.32 കോടി, ഝാര്‍ഖണ്ഡ്- 3,858.12 കോടി, കര്‍ണാടക-4,254.82 കോടി, കേരള- 2,245.84 കോടി, മധ്യപ്രദേശ്- 9,158.24 കോടി, മഹാരാഷ്ട്ര- 7,369.76 കോടി, മണിപൂര്‍- 835.34 കോടി, മേഘാലയ- 894.84 കോടി, മിസോറാം- 583.34 കോടി, നാഗാലാന്‍ഡ്- 663.82 കോടി, ഒഡിഷ- 5,282.62 കോടി, പഞ്ചാബ്- 2,108.16 കോടി, രാജസ്താന്‍- 7,030.28 കോടി, സികിം- 452.68 കോടി, തമിഴ്നാട്- 4,758.78 കോടി, തെലങ്കാന- 2,452.32 കോടി, ത്രിപുര- 826 കോടി, ഉത്തര്‍പ്രദേശ്- 20,928.62, ഉത്തരാഖണ്ഡ്- 1,304.36, പശ്ചിമബംഗാള്‍- 8,776.76.

Keywords: Centre releases 2 instalments of tax devolution to state govts amounting to Rs 1.16 lakh crore, New Delhi, News, Politics, National.

Post a Comment