Accident | കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒഴുക്കില്‍പെട്ട യുവതി രക്ഷപ്പെട്ടത് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച്
Aug 6, 2022, 08:31 IST
ചെറുതോണി: (www.kvartha.com) കാര്‍ പുഴയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കില്‍പെട്ട യുവതി രക്ഷപ്പെട്ടത് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച്. മരിയാപുരത്തിന് സമീപം വെള്ളിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
പുഴയോരത്തുവീണ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയിലേക്ക് വീണ യുവതി വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് ഇവര്‍ കരയ്ക്ക് കയറുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവതിയെ മരിയാപുരം പി എച് എസി യിലും തുടര്‍ന്ന് ഇടുക്കി മെഡികല്‍ കോളജിലും എത്തിച്ച് ചികിത്സ നല്‍കി. യുവതിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് അറിയുന്നത്.
Keywords: Car overturned into river; Woman saved by holding tree branch, Idukki, News, Accident, Woman, Hospital, Treatment, Kerala.
തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
പുഴയോരത്തുവീണ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയിലേക്ക് വീണ യുവതി വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് ഇവര്‍ കരയ്ക്ക് കയറുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവതിയെ മരിയാപുരം പി എച് എസി യിലും തുടര്‍ന്ന് ഇടുക്കി മെഡികല്‍ കോളജിലും എത്തിച്ച് ചികിത്സ നല്‍കി. യുവതിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് അറിയുന്നത്.
Keywords: Car overturned into river; Woman saved by holding tree branch, Idukki, News, Accident, Woman, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.