സംസ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.
എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്ക് സംഭവിച്ചില്ല.
റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് റോഡിലേക്ക് കയറിയത്.
തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപും സംഘടിപ്പിച്ചു നല്‍കി.
ആനമല റോഡില്‍ അമ്പലപ്പാറ മുതല്‍ മലക്കപ്പാറ വരെ നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ അപകടം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Keywords: Car Accident In Athirappilly, Chalakudy, News, Accident, Actress, Complaint, Kerala, Injured.