Follow KVARTHA on Google news Follow Us!
ad

Contact lenses | കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് കാഴ്ചയെ ദോഷകരമായി ബാധിക്കുമോ? അറിയുക ഇക്കാര്യങ്ങൾ

Can Wearing Contacts Harm Your Vision? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കണ്ണടകൾക്ക് അനുയോജ്യമായ പകരമാണ് കോൺടാക്റ്റ് ലെൻസുകൾ (Contact lenses). കണ്ണട ധരിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഇതൊരു അനുഗ്രഹമാണ്, പക്ഷേ ഇത് ചിലവേറിയതാണെന്നത് മറ്റൊരു വശം. കാഴ്‌ച പ്രശ്നങ്ങൾക്കാണ് കോൺടാക്‌റ്റ് ലെൻസുകൾ അവതരിപ്പിച്ചതെങ്കിലും കണ്ണിന്റെ നിറം മാറ്റാൻ ലെൻസുകൾ ധരിക്കുന്നത് ഫാഷനായി മാറിയിരിക്കുന്നു. ഇത് രസകരമായി തോന്നുമെങ്കിലും, നിങ്ങൾക്കറിയാത്ത പല മറഞ്ഞിരിക്കുന്ന ദോഷങ്ങളുമുണ്ട്. ഇവയുടെ തെറ്റായ ഉപയോഗം നിങ്ങളുടെ കണ്ണുകളെ നശിപ്പിക്കും.
                
                          Can Wearing Contacts Harm Your Vision?, National, News, Newdelhi, Top-Headlines, Latest-News, Eyes, Lense, Vision.

'ലെൻസുകൾക്ക് ചെറിയ സുഷിരങ്ങളുണ്ട്, അവ ഉപയോഗിക്കുമ്പോൾ കണ്ടെന്നുവരില്ല. കാലക്രമേണ, ഈ സുഷിരങ്ങൾ അടഞ്ഞുപോകുകയും ചെയ്യുന്നു (നിങ്ങൾ അവ പതിവായി വൃത്തിയാക്കുകയോ നേത്രരോഗ വിദഗ്ധനെ നേരിട്ട് കണ്ട് മാറ്റുകയോ ചെയ്തില്ലെങ്കിൽ). ലെൻസുകളിൽ അടിഞ്ഞുകൂടിയ ബാക്ടീരിയ കണ്ണുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തും. അതുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ ലെൻസുകൾ മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. കൂടാതെ, ദീർഘനേരം കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കണ്ണുകൾക്ക് കുറച്ച് വിശ്രമവും ഓക്സിജനും നൽകേണ്ടതുണ്ട്', ഷാർപ് സൈറ്റ് ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾടന്റ് ഡോ. മധു പറയുന്നു.


കോൺടാക്റ്റ് ലെൻസുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

നിങ്ങൾ ദീർഘകാലത്തേക്ക് കോൺടാക്റ്റുകൾ ധരിക്കുകയാണെങ്കിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന ചില പ്രശ്നങ്ങൾ ഇതാ:


കണ്ണ് വേദന

കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിച്ച് ഉറങ്ങുകയോ രാത്രി മുഴുവൻ അവ ധരിക്കുകയോ ചെയ്യുന്നത് കോർണിയയുടെ തകരാറിന് കാരണമാകും. ഇത് കണ്ണ് വേദനയിലേക്ക് നയിക്കും. നിങ്ങളുടെ കോർണിയയ്ക്ക് ആവശ്യത്തിന് ഓക്സിജനും ഈർപവും ലഭിക്കുന്നില്ലെങ്കിൽ അത് പ്രശ്‌നമാണ്.

മങ്ങിയ കാഴ്ച

നിങ്ങളുടെ കാഴ്ച മങ്ങിയതാണെങ്കിൽ, കോൺടാക്റ്റ് ലെൻസുകൾ തെറ്റായി ധരിക്കുന്നത് മൂലമാകാം.

ചുവന്ന കണ്ണുകൾ

പലപ്പോഴും കണ്ണുകൾ ചുവന്നതായി കാണുന്നുവെങ്കിൽ, നിങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. കോൺടാക്റ്റ് ലെൻസുകൾ ദീർഘനേരം ഉപയോഗിക്കുന്നതും ലെൻസുകൾ മാറ്റാത്തതും കണ്ണിന്റെ ചുവപ്പ് നിറത്തിന് കാരണമാകും. പ്രശ്നം തുടരുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

കണ്ണിന്റെ പഴുപ്പ്

ധാരാളം ആളുകൾ അവരുടെ കോൺടാക്റ്റ് ലെൻസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നു. ഇവ പതിവായി വൃത്തിയാക്കാതിരിക്കുക, നനഞ്ഞ ലെൻസുകൾ ധരിക്കുക, ലെൻസുകൾ അമിതമായി ഉപയോഗിക്കുക തുടങ്ങിയവ ഇതിൽ ഉൾപെടുന്നു. ഇത് കണ്ണിന്റെ പഴുപ്പിന് കാരണമാകാം. അത് വേദനയുണ്ടാക്കാം, മാത്രമല്ല അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ അന്ധതയ്ക്ക് കാരണമായേക്കാം.

കെരാറ്റിറ്റിസ്

കെരാറ്റിറ്റിസ് കോർണിയയുടെ ഒരു വീക്കം ആണ്. ഈ അവസ്ഥയും അതിന്റെ ലക്ഷണങ്ങളും ചെങ്കണ്ണിന് സമാനമാണ്, പക്ഷേ ഇത് ആന്തരികമായ ഭാഗത്ത് ഗുരുതരമായ കേടുപാടുകൾ വരുത്തും. ഈ പ്രശ്‌നമുണ്ടായിട്ടും നിങ്ങൾ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് തുടരുകയാണെങ്കിൽ കാഴ്ച നഷ്ടപ്പെടാൻ പോലും സാധ്യതയുണ്ട്.


രക്തക്കുഴലുകൾ അമിതമായി വളരുന്നു

ദീർഘനേരം കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് മൂലം കണ്ണുകളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസപ്പെടും. രക്തക്കുഴലുകൾ ഈ മാറ്റത്തിന് അനുസൃതമായി വളരുകയും ചെയ്യുന്നു. ഇത് ചില സന്ദർഭങ്ങളിൽ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കും.

കോൺടാക്റ്റ് ലെൻസുകളുടെ പാർശ്വഫലങ്ങളെ പരമാവധി കുറയ്ക്കുന്നതിന് പതിവായി നിങ്ങളുടെ നേത്രരോഗ വിദഗ്ധനെ കണ്ട് നിങ്ങളുടെ ലെൻസുകൾ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Keywords: Can Wearing Contacts Harm Your Vision?, National, News, Newdelhi, Top-Headlines, Latest-News, Eyes, Lense, Vision.
< !- START disable copy paste -->

Post a Comment