'യുവമോര്‍ചയുടെ രണ്ട് ജനറല്‍ സെക്രടറിമാരില്‍ ഒരാളായ ഡോ. മല്ലികാര്‍ജുന്‍ ബാലികായിയെ സദ്റുല്ല ഖാന്‍ ബന്ധപ്പെടുകയും സെനറ്റ് അംഗത്വം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹുബ്ബള്ളി സ്വദേശിയായ ഡോ. മല്ലികാര്‍ജുന്‍ ബാലികായി ആദ്യം ഖാന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചു. എന്നാല്‍ പാര്‍ടിയിലെ ഒരു മുതിര്‍ന്ന നേതാവ് ഇടപെട്ടതിനെത്തുടര്‍ന്ന് ഗൗരവമായി എടുത്തു. തന്റെ വിശദാംശങ്ങള്‍ ഖാനുമായി പങ്കിടാന്‍ മുതിര്‍ന്ന നേതാവ് ഡോ. ബാലികായിയോട് ആവശ്യപ്പെട്ടു.
ഡോ ബാലികായി വിശദാംശങ്ങള്‍ പങ്കുവെക്കുകയും ഉടന്‍ തന്നെ 96,000 രൂപ സര്‍വകലാശാല തുകയിലേക്ക് എന്ന പേരിൽ ഖാന് നല്‍കുകയും ചെയ്തു. ഇതില്‍ 85,360 രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ബാക്കി തുക ഗൂഗിള്‍ പേ വഴിയും നല്‍കി. രണ്ടോ മൂന്നോ ദിവസത്തിനകം നിയമന ഉത്തരവ് നല്‍കുമെന്ന് ഖാന്‍ ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചില്ല. തുടര്‍ന്ന് ഡോ. ബാലികായി മുതിര്‍ന്ന നേതാവിനെ ബന്ധപ്പെടുകയും ഖാന്‍ ഒരു വഞ്ചകനാണെന്ന് പറയുകയും അയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളുടെ മുതിര്‍ന്ന നേതാവ് പറഞ്ഞതിനാല്‍ ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചുവെന്ന് ഡോ. ബാലികായി പറഞ്ഞു. ഡോ ബാലികായി രാജ്ഭവനുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച സിസിബി ഇയാളെ ബെംഗ്ളൂറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഖാന്‍ സിസിബി കസ്റ്റഡിയിലാണ്. ഗവര്‍ണറുടെ സ്പെഷ്യല്‍ കമീഷണര്‍ ആര്‍ പ്രഭു ശങ്കര്‍ നല്‍കിയ പരാതി പ്രകാരം സന്തോഷ് എസ്, ഗീത ശശികുമാര്‍ എന്നീ രണ്ട് പേരെ കൂടി ഖാന്‍ വഞ്ചിച്ചു', വൃത്തങ്ങളെ ഉദ്ധരിച്ച് ഡെകാൻ ഹെറാൾഡ് റിപോർട് ചെയ്തു.
സെനറ്റ് അംഗങ്ങളെ കബളിപ്പിക്കാന്‍ രാജ്ഭവന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമാണെന്ന് പ്രഭു ശങ്കര്‍ അവകാശപ്പെട്ടു. 'ഞങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഗവര്‍ണറുടെ സെക്രടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരുടെയും വിവരം ഓണ്‍ലൈനില്‍ ലഭ്യമാണ്,' പ്രഭു ശങ്കര്‍ പറഞ്ഞു. അധികാരങ്ങളും സ്വാധീനവും കാരണം സെനറ്റ് അംഗത്വം പലരും കൊതിക്കുന്നു. കര്‍ണാടക സര്‍വകലാശാല നിയമപ്രകാരം, എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലറായ ഗവര്‍ണര്‍ക്ക് 'പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണരില്‍ നിന്നോ വാണിജ്യം, ബാങ്കിംഗ്, വ്യവസായം അല്ലെങ്കില്‍ മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന്' രണ്ട് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത് സയന്‍സസില്‍, ഗവര്‍ണര്‍ക്ക് ആരോഗ്യ ശാസ്ത്രത്തില്‍ പ്രത്യേക താല്‍പര്യമുള്ള ആളുകളില്‍ നിന്ന് ആറ് പേരെ നാമനിര്‍ദ്ദേശം ചെയ്യാം.
'ഇത് ഒരു ഓണററി സ്ഥാനമാണ്, എന്നാല്‍ ചില സിന്‍ഡികേറ്റ് അംഗങ്ങള്‍, അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷിക്കുന്ന കോളേജുകളില്‍ നിന്ന് പണം വാങ്ങുന്നു. പണത്തിനായി, ചില സിന്‍ഡികേറ്റ് അംഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണ്' ബെംഗ്ളുറു സിറ്റി യൂനിവേഴ്‌സിറ്റിയിലെ സിന്‍ഡികേറ്റ് അംഗം കരണ്‍ കുമാര്‍ പറഞ്ഞു.
Keywords: Bengaluru: Conman uses Raj Bhavan name, dupes BJP leader, National, News, Top-Headlines, Latest-News, Bangalore, Arrested, BJP, Secretary, Raj bhavan, Governor.