Follow KVARTHA on Google news Follow Us!
ad

Begum Hazrat Mahal | സംഘാടക ശക്തിയും ധീരതയും കൊണ്ട് ബ്രിടീഷ് പട്ടാളത്തെ മുട്ടുകുത്തിച്ച ബീഗം ഹസ്രത് മഹല്‍; ദരിദ്ര കുടുംബത്തില്‍ നിന്ന് നാടിന്റെ ഭരണാധികാരിയായി മാറിയ വനിതാ ഇതിഹാസം

Begum Hazrat Mahal: Revolutionary Queen, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ബ്രിടീഷുകാരുടെ ഭരണത്തില്‍ നിന്ന് ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയതിന് പുരുഷന്മാര്‍ മുതല്‍ സ്ത്രീകള്‍ വരെ എല്ലാവരും സംഭാവന നല്‍കി. ഈ നായികമാരില്‍ ഒരാളായിരുന്നു ബീഗം ഹസ്രത് മഹല്‍. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍, തന്റെ മികച്ച സംഘാടനവും ശക്തിയും ധീരതയും കൊണ്ട് അവര്‍ ബ്രിടീഷ് പട്ടാളത്തെ വെള്ളം കുടിപ്പിച്ചു.
            
Latest-News, National, Top-Headlines, Nari-Shakti, Independence-Freedom-Struggle, Independence-Day, Freedom, India, History, Begum Hazrat Mahal, Revolutionary Queen, Azadi Ka Amrit Mahotsav, Begum Hazrat Mahal: Revolutionary Queen.

ജനനവും ആദ്യകാല ജീവിതവും

എ ഡി 1820ല്‍ അവധ് പ്രവിശ്യയിലെ ഫൈസാബാദ് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ വളരെ ദരിദ്രമായ കുടുംബത്തിലാണ് ബീഗം ഹസ്രത് മഹല്‍ ജനിച്ചത്. കുട്ടിക്കാലത്ത് എല്ലാവരും മുഹമ്മദി ഖാതൂന്‍ എന്നാണ് വിളിച്ചിരുന്നത്. ബീഗം ഹസ്രത് മഹലിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ മാതാപിതാക്കള്‍ക്ക് അവളെ പോറ്റാന്‍ പോലും കഴിയാത്തവിധം ദയനീയമായിരുന്നു. അതുകൊണ്ടാണ് രാജകുടുംബങ്ങളില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതയായി. ഒരിക്കല്‍ അവധ് നവാബ് അവളെ കണ്ടപ്പോള്‍, സൗന്ദര്യത്തില്‍ മതിമറന്ന് തന്റെ ഭാര്യയാക്കി. ഇതിനുശേഷം ബിര്‍ജീസ് ഖാദര്‍ എന്നൊരു മകനെ പ്രസവിച്ചു. തുടര്‍ന്ന് 'ഹസ്രത് മഹല്‍' എന്ന പദവി ലഭിച്ചു.

എഡി 1856-ല്‍ ബ്രിടീഷ് ഈസ്റ്റ് ഇന്‍ഡ്യ കംപനി അവധ് സംസ്ഥാനം പിടിച്ചടക്കുകയും നവാബ് വാജിദ് അലി ഷായെ തടവുകാരനായി കൊണ്ടുപോവുകയും ചെയ്തു. അതിനുശേഷം ബീഗം ഹസ്രത് മഹല്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബിര്‍ജീസ് ഖാദറിനെ സിംഹാസനത്തില്‍ ഇരുത്തി അവധ് സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്തു. 1857 ജൂലൈ ഏഴ് മുതല്‍ ബ്രിടീഷുകാര്‍ക്കെതിരെ യുദ്ധക്കളത്തിലിറങ്ങി. അവര്‍ വിദഗ്ധ തന്ത്രജ്ഞയായിരുന്നു, സൈനികവും യുദ്ധ വൈദഗ്ധ്യവും ഉള്‍പെടെ നിരവധി ഗുണങ്ങള്‍ ബീഗത്തിനുണ്ടായിരുന്നു. ബ്രിടീഷുകാരുടെ കയ്യില്‍ നിന്ന് തന്റെ രാജ്യത്തെ രക്ഷിക്കാന്‍ ധീരമായി പോരാടി.

ഹസ്രത് മഹല്‍ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കണ്ടത്, അവര്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചില്ല, എല്ലാ മതങ്ങളിലെയും സൈനികര്‍ക്ക് തുല്യാവകാശം നല്‍കി. തന്റെ സൈനികരെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ സ്വയം യുദ്ധക്കളത്തില്‍ പോയതായി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. ഹസ്രത് മഹലിന്റെ സൈന്യത്തില്‍ വനിതാ സൈനികരും ഉണ്ടായിരുന്നു, അവര്‍ അവരുടെ സംരക്ഷണ കവചമായിരുന്നു.

1857-ല്‍, ബീഗം ഹസ്രത് മഹല്‍ അവരുടെ സൈന്യവും അനുയായികളും ചേര്‍ന്ന് ബ്രിടീഷ് ഈസ്റ്റ് ഇന്‍ഡ്യ കംപനിക്കെതിരെ കലാപം ആരംഭിച്ചു. ബീഗം ഹസ്രത് മഹലിന്റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ സൈന്യം ലക്‌നൗവിനടുത്തുള്ള ദില്‍കുഷയിലെ ചിന്‍ഹട്ടില്‍ നടന്ന യുദ്ധത്തില്‍ ധീരമായി പോരാടി. അവധ് പ്രവിശ്യയിലെ ഗോണ്ട, ഫൈസാബാദ്, സലൂണ്‍, സുല്‍ത്താന്‍പൂര്‍, സീതാപൂര്‍, ബഹ്റൈച്ച് തുടങ്ങിയ പ്രദേശങ്ങള്‍ ബ്രിടീഷുകാരില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് ലക്‌നൗ തിരിച്ചുപിടിച്ചു. ബ്രിടീഷുകാര്‍ക്കെതിരായ ഈ പോരാട്ടത്തില്‍ നിരവധി രാജാക്കന്മാര്‍ ബീഗം ഹസ്രത് മഹലിനെ പിന്തുണച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. ബീഗം ഹസ്രത് മഹലിന്റെ സൈനിക കഴിവില്‍ ആകൃഷ്ടനായി, സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച നാനാ സാഹിബും പിന്തുണച്ചു.

എന്നിരുന്നാലും, പിന്നീട് കൂടുതല്‍ സൈന്യത്തിന്റെയും ആയുധങ്ങളുടെയും ശക്തിയില്‍ ബ്രിടീഷുകാര്‍ ലക്‌നൗവില്‍ വീണ്ടും ആക്രമണം നടത്തുകയും ലക്‌നൗവിന്റെയും മിക്ക ഭാഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഇതുമൂലം ബീഗം ഹസ്രത്ത് മഹലിന് തന്റെ കൊട്ടാരം വിട്ടുപോകേണ്ടിവന്നു. ഈ തോല്‍വിക്ക് ശേഷം ബീഗം അവധിലെ ഗ്രാമപ്രദേശങ്ങളില്‍ പോയി ബ്രിടീഷുകാര്‍ക്കെതിരെ പോരാടാന്‍ ആളുകളെ കൂട്ടി. അവധിലെ വനങ്ങളെ തന്റെ ഭവനമാക്കി. നാനാ സാഹിബ്, ഫൈസാബാദിലെ മൗലാന അഹ്മദ് ശാ എന്നിവരോടൊപ്പം ശാജഹാന്‍പൂരില്‍ ആക്രമണം നടത്തുകയും ഗറില്ലാ യുദ്ധ നയത്തിലൂടെ ബ്രിടീഷുകാരെ അടിച്ചമര്‍ത്തുകയും ചെയ്തു.

ബ്രിടീഷുകാരുമായുള്ള പോരാട്ടത്തിനിടെ മൗലാന അഹ്മദ് ശാ വധിക്കപ്പെട്ടു, അതിനുശേഷം ബീഗം ഹസ്രത് മഹല്‍ ഒറ്റപ്പെട്ടു, അവധ് വിട്ടുപോകുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അതേ സമയം ബ്രിടീഷുകാര്‍ ബഹാദൂര്‍ ഷാ സഫറിനെ തടവിലാക്കി റംഗൂണിലേക്ക് അയച്ചു. സ്ഥിതി കൂടുതല്‍ വഷളായി, എന്നാല്‍ ഇതിന് ശേഷവും ഹസ്രത് മഹല്‍ ബ്രിട്ടീഷുകാരുടെ തടവുകാരിയാകാന്‍ ആഗ്രഹിച്ചില്ല. അങ്ങനെ മകനെയും കൂട്ടി നേപാളിലേക്ക് പോയി. നേപാളിലെ രാജാവ് റാണാ ജംഗ് ബഹാദൂറും അവരുടെ ധൈര്യത്തിലും ആത്മാഭിമാനത്തിലും വളരെ ആകൃഷ്ടനായി അഭയം നല്‍കി. ഇവിടെ മകനോടൊപ്പം സാധാരണ സ്ത്രീയെപ്പോലെ ജീവിക്കാന്‍ തുടങ്ങി. 1879-ല്‍ വിടവാങ്ങി. കാഠ്മണ്ഡുവിലെ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്.

Keywords: Latest-News, National, Top-Headlines, Nari-Shakti, Independence-Freedom-Struggle, Independence-Day, Freedom, India, History, Begum Hazrat Mahal, Revolutionary Queen, Azadi Ka Amrit Mahotsav, Begum Hazrat Mahal: Revolutionary Queen.
< !- START disable copy paste -->

Post a Comment