Follow KVARTHA on Google news Follow Us!
ad

Centre to States | 'കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ലളിതമാക്കുക': സംസ്ഥാനങ്ങളോട് കേന്ദ്രസർകാർ

Avoid large gatherings while celebrating I-Day in view of Covid cases: Centre to States #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് പ്രതിദിനം ശരാശരി 15,000 കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്നതിനാല്‍, സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വലിയ സമ്മേളനങ്ങളൊന്നും നടത്തരുതെന്നും എല്ലാവരും കോവിഡ് പ്രോടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.        

Avoid large gatherings while celebrating I-Day in view of Covid cases: Centre to States, National,News, Top-Headlines, Newdelhi, Latest-News, COVID19, Education, Report, Virus.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും എല്ലാ ജില്ലകളിലെയും ഒരു പ്രമുഖ സ്ഥലത്ത് 'സ്വച്ഛ് ഭാരത്' ക്യാംപയിൻ നടത്താനും സ്വമേധയാ ഉള്ള സിവില്‍ നടപടിയിലൂടെ ശുചിത്വത്തിനായി രണ്ടാഴ്ചയും ഒരു മാസവും നീണ്ടുനില്‍ക്കുന്ന ക്യാംപയിൻ നടത്തണമെും അറിയിച്ചിട്ടുണ്ട്.

'കോവിഡ്-19 നെതിരെ മുന്‍കരുതല്‍ എന്ന നിലയില്‍, വലിയ ചടങ്ങുകള്‍ ഒഴിവാക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്', മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് 16,561 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട് ചെയ്തു. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,42,23,557 ആയി, അതേസമയം സജീവ കേസുകള്‍ 1,23,535 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെള്ളിയാഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം കൂട്ടിച്ചേര്‍ത്ത 10 മരണങ്ങള്‍ ഉള്‍പെടെ 49 മരണങ്ങളോടെ മരണസംഖ്യ 5,26,928 ആയി ഉയർന്നു.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി സര്‍കാര്‍ വകുപ്പുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും വൃക്ഷത്തൈ നടീല്‍ പരിപാടികള്‍ നടത്താനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Avoid large gatherings while celebrating I-Day in view of Covid cases: Centre to States, National,News, Top-Headlines, Newdelhi, Latest-News, COVID19, Education, Report, Virus, Central government.

< !- START disable copy paste -->

Post a Comment