Tree of Life | അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബത്തിന്റെ ആരോഗ്യം ആസ്റ്റര്‍ മിംസിന്റെ ഉത്തരവാദിത്തമെന്ന് ഡോ. ആസാദ് മൂപ്പന്‍; ആദരവിന് ട്രീ ഓഫ് ലൈഫ് പദ്ധതി അവതരിപ്പിച്ചു

 


കോഴിക്കോട്: (www.kvartha.com) ആവയവദാനം നിര്‍വഹിച്ചവരുടെ ഓര്‍മപുതുക്കാനും അവരോടുള്ള ആദരവ് സമര്‍പിക്കാനുമായി ദേശീയ അവയവദാന ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് 'ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതി അവതരിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിരിക്കുന്ന ട്രീ ഓഫ് ലൈഫില്‍ അവയവദാനം നിര്‍വഹിച്ചവരുടെ ഓര്‍മകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം ഡി യുമായ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.
                  
Tree of Life | അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബത്തിന്റെ ആരോഗ്യം ആസ്റ്റര്‍ മിംസിന്റെ ഉത്തരവാദിത്തമെന്ന് ഡോ. ആസാദ് മൂപ്പന്‍; ആദരവിന് ട്രീ ഓഫ് ലൈഫ് പദ്ധതി അവതരിപ്പിച്ചു

'ഒരു മനുഷ്യായുസില്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ നന്മയാണ് അവയവദാനം. അതിന് തയ്യാറാകുന്ന വ്യക്തികളെ നമ്മള്‍ എന്നും ആദരിക്കണം. മാത്രമല്ല, ഇത്തരത്തില്‍ അവയവദാനം നിര്‍വഹിച്ച വ്യക്തിയുടെ കുടുംബത്തെയും നമ്മള്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. ഇവരുടെ ആരോഗ്യ സംരക്ഷണത്തിലും പ്രത്യേകം താല്‍പര്യമെടുക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കുന്ന കാര്യം ആസ്റ്ററിന്റെ പരിഗണനയിലുണ്ട്', ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

മരണ ശേഷവും ഈ ഭൂമിയില്‍ സാന്നിധ്യമായി നില്‍ക്കാന്‍ സാധിക്കുന്നു എന്നത് അവയവദാനത്തിന്റെ മാത്രം സവിശേഷതയാണെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. 'സ്വന്തം ജീവിത ശേഷവും മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിക്കുന്നതിന്റെ പുണ്യം മറ്റൊന്നിനുമില്ല. അവയവദാനത്തിന് കൂടുതല്‍ പേര്‍ സ്വയം തയ്യാറായി വരുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കുവാനായി നമുക്ക് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Aster MIMS launched 'Tree of Life' project, Top-Headlines, Kozhikode, News, Doctor, Kerala, Hospital, Health, Aster Mims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia